മലയാളം ന്യൂസ് പോർട്ടൽ
Film News

നടൻ അനിൽ മുരളി അന്തരിച്ചു

anil-murali

ചലച്ചിത്ര താരം അനിൽ മുരളി അന്തരിച്ചു,  56 വയസായിരുന്നു. കൊച്ചിയില്‍ കരള്‍ രോഗത്തിന് ചികിത്സയിലിരിക്കെയാണ് മരണം. കഴിഞ്ഞ ജൂലൈ  22 നാണ് അനില്‍ മുരളിയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. ആസ്റ്റര്‍ മെഡിസിറ്റിയില്‍ ചികിത്സയിലായിരുന്ന ഇദ്ദേഹം ഇന്ന് ഉച്ചയോടെയാണ് മരിച്ചത്. മുരളീധരൻ നായരുടെയും ശ്രീകുമാരിയമ്മയുടെയും മകനായി തിരുവനന്തപുരത്താണ് അനില്‍ മുരളി ജനിച്ചത്.

anil-murali.1.694960

ടിവി സീരിടിവി സീരിയലുകളിൽ അഭിനയിച്ചു തുടങ്ങിയ അനിൽ 1993ൽ വിനയൻ സംവിധാനം ചെയ്ത കന്യാകുമാരിയിൽ ഒരു കവിത എന്ന സിനിമയിലൂടെയാണ് മലയാള സിനിമയിലേക്ക് എത്തിയത്. വാൽക്കണ്ണാടി, ലയൺ, ബാബാ കല്യാണി, മാണിക്യകല്ല്, റണ്‍ ബേബി റണ്‍, പുത്തൻ‌ പണം, ഡബിൾ ബാരൽ, പോക്കിരി രാജാ, ചാന്തുപൊട്ട്, അയാളും ഞാനും തമ്മിൽ, കെഎൽ 10 പത്ത്, ഇയ്യോബിന്റെ പുസ്തകം, ജോസഫ്, ഫോറൻസിക് തുടങ്ങിയവയാതുടങ്ങിയവയാണ് പ്രധാന ചിത്രങ്ങൾ. തമിഴിൽ 6 മെലുഗു വതിഗൾ, നിമിർന്തു നിൽ തുടങ്ങിയ ചിത്രങ്ങളിലെ വേഷങ്ങൾ ശ്രദ്ധിക്കപ്പെട്ടു. ഭാര്യ: സുമ. മക്കൾ: ആദിത്യ, അരുന്ധതി