നടൻ അർജുൻ നന്ദ കുമാർ വിവാഹിതനായി, ആശംസകളുമായി ആരാധകർ - മലയാളം ന്യൂസ് പോർട്ടൽ
Film News

നടൻ അർജുൻ നന്ദ കുമാർ വിവാഹിതനായി, ആശംസകളുമായി ആരാധകർ

നടൻ അർജുൻ നന്ദ കുമാർ വിവാഹിതനായി, കഴിഞ്ഞ ദിവസം ആയിരുന്നു താരത്തിന്റെ വിവാഹം, കോവിഡ് പ്രോട്ടോകോൾ പാലിച്ച് വളരെ ലളിതമായിട്ടായിരുന്നു വിവാഹം, വിവാഹ ചിത്രം പുറത്ത് വന്നതിനു പിന്നാലെയാണ് താരം വിവാഹിതനായ കാര്യം ഏവരും അറിയുന്നത്. നിരവധി പേരാണ് താരത്തിന് ആശംസ നേർന്ന് എത്തുന്നത്.  ദിവ്യ പിള്ളയാണ് വധു.  വിവാഹത്തിൽ ഇരുവരുടെയും വീട്ടുകാർ മാത്രമേ പങ്കുടുത്തുള്ളൂ. ബിഡിഎസ് ബിരുദധാരി ആയി അർജുൻ റോഷൻ ആൻഡ്രൂസ് ചിത്രം കാസനോവയിലൂടെ സിനിമാലോകത്തെത്തിയ അര്‍ജുൻ ഗ്രാൻഡ് മാസ്റ്റർ, മെഡുല്ല ഒബ്ലാംഗേറ്റ, ഡോള്‍ഫിൻസ്, മി.ഫ്രോഡ്, ജംനപ്യാരി, ഒപ്പം, മറപടി, ചങ്ക്സ്, സു സു സുധീവാത്മീകം, മാസ്റ്റർപീസ്, മന്ദാരം, ഷൈലോക്ക് തുടങ്ങിയ സിനിമകളിൽ അഭിനയിച്ചിട്ടുണ്ട്. പുറത്തിറങ്ങാനിരിക്കുന്ന മരക്കാർ അറബിക്കടലിന്‍റെ സിംഹത്തിലും അ‍ർജുൻ അഭിനയിച്ചിട്ടുണ്ട്.

featered,

മാവേലിക്കര സ്വദേശിയായ താരം അഭിനയത്തിലേക് എത്തിച്ചേർന്നത് 2012 മുതലാണ് സിനിമയിൽ സജീവമായി തുടങ്ങിയത്. നിരവധി താരങ്ങൾ അര്‍ജുന്‍റെ വിവാഹ ചിത്രങ്ങൾ സോഷ്യൽമീഡിയയിൽ പങ്കുവെച്ചിട്ടുണ്ട്. നടന്മാരായ കുഞ്ചാക്കോ ബോബൻ, ഷെബിൻ ബെൻസൺ, ജോൺ കൈപ്പിള്ളിൽ തുടങ്ങി നിരവധി താരങ്ങൾ ഇൻസ്റ്റഗ്രാം സ്റ്റാറ്റസായുൾപ്പെടെ അർജുൻ-ദിവ്യ വിവാഹ ചിത്രങ്ങൾ പങ്കുവെച്ചിട്ടുണ്ട്. മോഹന്‍ലാല്‍പ്രിയദര്‍ശന്‍ കൂട്ടുകെട്ടില്‍ റിലീസിനൊരുങ്ങുന്ന മരക്കാര്‍ ആണ് അര്‍ജുന്റെ പുതിയ ചിത്രം.

മോഹന്‍ലാലിനെ കൂടാതെ അര്‍ജുന്‍ സര്‍ജ, സുനില്‍ ഷെട്ടി, മഞ്ജു വാര്യര്‍, കീര്‍ത്തി സുരേഷ്, മധു, കല്യാണി പ്രിയദര്‍ശന്‍ എന്നിവരും പ്രധാന വേഷത്തെ അവതരിപ്പിക്കുണ്ട്. കുഞ്ഞാലി മരക്കാര്‍ നാലാമന്റെ സമുദ്രയുദ്ധങ്ങളുടെ കഥ പറയുന്ന ചിത്രം മലയാള സിനിമാ ചരിത്രത്തിലെ ഏറ്റവും ചെലവേറിയ സിനിമയാണ്.

കാലാപാനി എന്ന ചിത്രത്തിന്റെ അണിയറപ്രവര്‍ത്തകരാണ് ചിത്രത്തിന്റെ പിന്നണിയില്‍. ഐ വി ശശിയുടെ മകന്‍ അനിയാണ് ചരിത്രത്തിനൊപ്പം ഫിക്ഷനും ചേര്‍ത്ത് തയ്യാറാക്കിയ ചിത്രത്തിന്റെ സഹതിരകഥാകൃത്ത്. ആശിര്‍വാദ് സിനിമാസിന്റെ ബാനറില്‍ ആന്റണി പെരുമ്പാവൂരാണ് ചിത്രത്തിന്റെ നിര്‍മ്മാതാവ്.

Trending

To Top