ആസിഫ് അലിയെ അത്ഭുതപ്പെടുത്തിയ നടന്മാര്‍! മലയാള സിനിമയിലെ മിന്നും താരങ്ങളെ കുറിച്ച് നടന്‍!

മലയാള സിനിമയിലെ മുന്‍നിര നായകന്മാരെ കുറിച്ച് നടന്‍ ആസിഫ് അലി പറഞ്ഞ വാക്കുകളാണ് ശ്രദ്ധ നേടുന്നത്. തന്റെ അതേ തലമുറയില്‍പെട്ട നിവിന്‍ പോളി, ഫഹദ് ഫാസില്‍ എന്നിവരെ കുറിച്ച് പറഞ്ഞ ആസിഫ്, നടന്‍ പൃഥ്വിരാജില്‍ തന്നെ അത്ഭുതപ്പെടുത്തിയ നല്ല ഗുണവും പറയുന്നു..ഇവരുടെ നല്ല ഗുണങ്ങള്‍ എല്ലാം പറഞ്ഞ താരം..

ഇത് തന്റെ സിനിമാ ജീവിതത്തില്‍ ഏറെ സ്വാധീനിച്ചിട്ടുണ്ട് എന്നും പറയുന്നു. നിവിന്‍ പോളിയെ കുറിച്ച് ആസിഫ് അലി പറഞ്ഞ വാക്കുകള്‍ ഇതായിരുന്നു.. ഇഷ്ടമല്ലാത്ത കാര്യങ്ങളോട് നിവിന്‍ നോ പറയുന്നത്..

അത് ഭയങ്കര വലിയ കാര്യം ആണെന്ന് ആസിഫ് പറയുന്നു. ഒരു സിനിമയുടെ സ്‌ക്രിപ്റ്റ് കേട്ടിട്ട് .. ഒരു മടിയും ഇല്ലാതെ ഇഷ്ടമായില്ല എന്നുണ്ടെങ്കില്‍ ഇഷ്ടമായില്ല എന്ന് തന്നെ അവന്‍ തുറന്ന് പറയും.. അത് ആരായാലും അവന്‍ പറയും.. അത് എന്നെ ഒരുപാട് സ്വാധീച്ചിട്ടുണ്ട്.. എന്നാണ് ആസിഫ് പറഞ്ഞത്.. അതേസമയം, ഫഹദിനെ കുറിച്ച് ആസിഫ് അലി പറഞ്ഞ വാക്കുകള്‍ ഇങ്ങനെയായിരുന്നു..

ഒരു സിനിമയ്ക്ക് വേണ്ടി ഫഹദ് ഇടുന്ന എഫേര്‍ട്ട് ഭയങ്കരമാണ്. ഒരു സിനിമ കഴിഞ്ഞ് ഒരുപാട് സമയം എടുത്താണ് ഫഹദ് ഫാസില്‍ അടുത്ത സിനിമ ചെയ്യുന്നത്… വര്‍ക്ക് ചെയ്തവര്‍ക്കൊപ്പം തന്നെ വീണ്ടും നല്ല സിനിമകള്‍ ചെയ്യാന്‍ ശ്രമിക്കും..നല്ലൊരു ടീമിനെ ഉണ്ടാക്കിയെടുക്കും. പൃഥ്വിരാജിനെ ഈ ഗ്രൂപ്പില്‍ പറയാമോ എന്ന് അറിയില്ല.. ഞങ്ങളേക്കാള്‍ സീനിയര്‍ ആണ്..

എന്നാലും അദ്ദേഹത്തിന്റെ കമാന്‍ഡിംഗ് പവര്‍.. അദ്ദേഹം തീരുമാനം എടുക്കുന്നത്… സിനിമയെ മനസ്സിലാക്കുന്നത്.. ടെക്‌നിക്കല്‍ അറിവ് .. ഇതെല്ലാം.. ഇവരെല്ലാം എന്നെ ഒരുപാട് ഇന്‍ഫ്‌ളുവന്‍സ് ചെയ്തിട്ടുണ്ട് എന്നാണ് ആസിഫ് അലി പറയുന്നത്.

Nikhina