മലയാളത്തിലെ പ്രമുഖ നടന്മാര്‍പോലും എന്നെ ചതിച്ചു!! തുറന്നടിച്ച് നടന്‍ ബാല!!

മലയാള സിനിമയില്‍ കുറേ ചതിയന്മാര്‍ ഉണ്ടെന്ന് തുറന്നടിച്ച് നടന്‍ ബാല. റിപ്പോര്‍ട്ടര്‍ ടിവിയ്ക്ക് നല്‍കിയ അഭിമുഖത്തിലാണ് നടന്‍ ഇത്തരത്തില്‍ ഒരു പരാമര്‍ശം നടത്തിയത്. മലയാള സിനിമയെ കുറിച്ച് നിങ്ങള്‍ എന്താണ് വിചാരിച്ചത്. മലയാള സിനിമയില്‍ ഒരുപാട് ചതിയന്മാര്‍ ഉണ്ടെന്നും ബാല റിപ്പോര്‍ട്ടര്‍ ടിവിയോട് അഭിമുഖത്തില്‍ വെച്ച് പറഞ്ഞു. ഇത് എഴുതിവെച്ചോളൂ.. എനിക്ക് ഒരു പേടിയുമില്ല.. മലയാള സിനിമയില്‍ അറിയപ്പെടുന്ന നടന്മാര്‍ പോലും എന്നെ ചതിച്ചിട്ടുണ്ട്.. പക്ഷേ, അവരുടെ പേര് പറയാന്‍ ധൈര്യമുണ്ടോ എന്ന അവതാരകന്റെ ചോദ്യത്തിന്..

അതിന് കഴിയില്ല.. അത് ഞാന്‍ ചെയ്യില്ലെന്നും ബാല പറയുന്നു.. എന്നെ പച്ചയ്ക്ക് ചതിച്ചിട്ടുണ്ട്. കാശ് വാങ്ങി തന്നെ മലയാള സിനിമയില്‍ പലരും ചതിച്ചു എന്നാണ് നടന്‍ പറഞ്ഞത്. അവരൊക്കെ ഇപ്പോഴും ഹാപ്പിയായിട്ട് നടക്കുകയാണ്.. ചിലപ്പോള്‍ അവര്‍ നിങ്ങളുടെ സുഹൃത്തായിരിക്കാം.. നിങ്ങള്‍ അവരുടെ തോളില്‍ കൈയ്യിട്ട് നടക്കുന്നുണ്ടായിരിക്കാം..അവതാരകനോട് ബാല പറയുന്നു. പക്ഷേ, ചതിച്ചവരുടെ തോളില്‍ ഇന് കൈയ്യിട്ട് നടക്കാന്‍ എനിക്ക് കഴിയില്ല.. അതിന് ബാലയെ കിട്ടില്ലെന്ന് നടന്‍ പറഞ്ഞു. ചതിക്കുന്നത് അവന്റെ ഗുണം…

എന്നെ എന്റെ അച്ഛന്‍ പഠിപ്പിച്ചത് അതല്ല.. എല്ലാവരേയും സഹായിക്കണം എന്നാണ്.. എന്തൊക്കെ സംഭവിച്ചാലും എനിക്ക് എന്റെ കുടുംബം കൂടെയുണ്ട് എന്നും ബാല അഭിമുഖത്തില്‍ കൂട്ടിച്ചേര്‍ത്തു. വാര്‍ത്തകളില്‍ ഇന്നും നിറഞ്ഞ് നില്‍ക്കുന്ന പേരാണ് നടന്‍ ബാലയുടേത്. ആദ്യ വിവാഹ ബന്ധം വേര്‍പിരിഞ്ഞ് കഴിഞ്ഞത് മുതല്‍ ബാലയുടേതായി പിന്നീട് പുറത്ത് വന്ന എല്ലാതരം വാര്‍ത്തകളും സോഷ്യല്‍ മീഡിയയില്‍ ശ്രദ്ധ നേടിയിരുന്നു..

എലിസബത്തിനെയാണ് ബാല രണ്ടാമത് വിവാഹം ചെയ്തത്. മലയാള സിനിമാ രംഗത്ത് ഒരുകാലത്ത് തിളങ്ങിയ നടന്‍ പിന്നീട് മലയാളം ഇന്‍ഡസ്ട്രിയില്‍ അത്ര സജീവമല്ലാതായിരുന്നു.. ഇപ്പോഴിതാ മലയാള സിനിമയില്‍ പണം വാങ്ങി പലരും എന്നെ ചതിച്ചു എന്ന് പറഞ്ഞിരിക്കുകയാണ് ബാല. അതേസമയം, ഷഫീക്കിന്റെ സന്തോഷം എന്ന ചിത്രത്തില്‍ ബാല ഒരു പ്രധാന വേഷത്തില്‍ എത്തുന്നുണ്ട്.

Nikhina