സന്തോഷ വാർത്തയുമായി ബാല ; ആശംസകളുമായി ആരാധകർ

കഴിഞ്ഞിടയ്ക്കായിരുന്നു നടൻ ബാല രണ്ടാമതും വിവാഹിതനായത്. ഡോക്ടറായ എലിസബത്ത് ആണ് ബാലയുടെ ഭാര്യ. ഇരുവരുടെയും വിവാഹം വലിയ രീതിയിലായിരുന്നു സോഷ്യൽ ലോകത്ത് ചർച്ചയായത്. ഗായിക അമൃത സുരേഷുമായുള്ള വിവാഹ ബന്ധം വേർപെടുത്തിയതിനു ശേഷമാണു ബാല…

കഴിഞ്ഞിടയ്ക്കായിരുന്നു നടൻ ബാല രണ്ടാമതും വിവാഹിതനായത്. ഡോക്ടറായ എലിസബത്ത് ആണ് ബാലയുടെ ഭാര്യ. ഇരുവരുടെയും വിവാഹം വലിയ രീതിയിലായിരുന്നു സോഷ്യൽ ലോകത്ത് ചർച്ചയായത്. ഗായിക അമൃത സുരേഷുമായുള്ള വിവാഹ ബന്ധം വേർപെടുത്തിയതിനു ശേഷമാണു ബാല എലിസബത്തിനെ വിവാഹം കഴിച്ചത്. ഇന്നിപ്പോൾ എന്തുകൊണ്ടാണ് എലിസബത്തിനെ വിവാഹം കഴിച്ചതെന്നും താരം തുറന്നു പറഞ്ഞിരുന്നു.

ഇന്നിപ്പോൾ സോഷ്യൽ മീഡിയയിൽ ചർച്ചയായിരിക്കുന്നത് ബാല പങ്കുവെച്ച ആറു വീഡിയോ ആണ്. എലിസബത്ത് ഗർഭിണിയാണ് എന്ന താരത്തിലുള്ള ചർച്ചകൾ സോഷ്യൽ മീഡിയയിൽ ചൂട് പിടിക്കുമ്പോഴാണ് ഭിന്നശേഷിക്കാരായ കുഞ്ഞുങ്ങളെ കാണാനായി ബാലയും എലിസബത്തും എത്തിയ വീഡിയോ താരം പങ്കുവെച്ചിരിക്കുന്നത്.

കുഞ്ഞുങ്ങളോട് സംസാരിക്കുകയും അവരുടെ വിശേഷങ്ങൾ സ്നേഹത്തോടെ ചോദിച്ച് മനസ്സിലാക്കുകയും ഇരുവരും ചെയ്യുന്നുണ്ട്. ഇവരുടെ വീഡിയോ സോഷ്യൽ മീഡിയയിൽ വൈറലായിട്ടുണ്ട്. ഉടൻ തന്നെ ഒരു സന്തോഷ വാർത്ത പറയുന്നതാണെന്നാണ് താരം വീഡിയോ പങ്കുവെച്ചുകൊണ്ട് കുറിച്ചിരിക്കുന്നത്. ഒട്ടേറെ മികച്ച കമന്റുകളാണ് വീഡിയോയ്ക്ക് താഴെയായി എത്തിയിരിക്കുന്നത്.