നടന്‍ ബിജു മേനോന്‍ ഇസ്ലാം മതം സ്വീകരിച്ചു

മലയാളികള്‍ക്ക് ഏറെ ഇഷ്ടമുള്ള നടനാണ് ബിജു മേനോന്‍. ഇപ്പോഴിതാ താരത്തെ കുറിച്ചുള്ള ഒരു തെറ്റായ സന്ദേശമാണ് സോഷ്യല്‍ മീഡിയയില്‍ പ്രചരിക്കുന്നത്. ഇന്ത്യന്‍ കത്തോലിക്കാ പിതാവ് ബിജു മേനോന്‍ എന്ന വ്യക്തി ഇസ്ലാം മതം സ്വീകരിച്ചു എന്ന വാട്‌സ്ആപ് സന്ദേശമാണ് സോഷ്യല്‍ മീഡിയയില്‍ പ്രചരിക്കുന്നത്.

Biju-Menon2

ഛെക്ക് രാജ്യത്തെ ഒരു വാട്‌സ്ആപ്പ് ഗ്രൂപ്പിലണ് ഈ മെസ്സേജ് ആദ്യമായി പ്രത്യക്ഷപ്പെട്ടത്. സംഭവം ആരോ ഉണ്ടാക്കിയ മെസേജാണ്. എന്നാല്‍ അവിടുത്തെ ആളുകള്‍ സത്യം മനസിലാക്കാതെ ഈ സന്ദേശം പ്രചരിപ്പിച്ചു കൊണ്ടിരിക്കുകയാണ്. ബിജു മേനോന്‍ പ്രധാന വേഷത്തിലെത്തിയ റോമന്‍സിലെയും മരുഭൂമിയിലെ ആന എന്ന സിനിമയിലെയും കഥാപാത്രങ്ങളുടെ ചിത്രം കൂടെ മെസേജിനൊപ്പം ഷെയര്‍ ചെയ്യുന്നുണ്ട്.

റോമന്‍സ് എന്ന സിനിമയിലെ കത്തോലിക്കാ ഫാദറുടെ ചിത്രം വെച്ച് ഫാദര്‍ ബിജുമേനോനെന്നും മരുഭൂമിയിലെ ആന എന്ന സിനിമയിലെ അറബി വേഷം കാണിച്ചുകൊണ്ടാണ് താരം ഇസ്ലാം മതം സ്വീകരിച്ചവെന്നും പറയുന്നു. നിരവധി പേരാണ് ഈ മെസേജ് ഷെയര്‍ ചെയ്യുന്നത്. എന്നാല്‍ ഈ സന്ദേശം ശ്രദ്ധയില്‍പെട്ട മലയാളികള്‍ തമാശയായും ട്രോളായും ഇത് ഷെയര്‍ ചെയ്യുന്നുണ്ട്.

ഒരു തെക്കന്‍ തല്ലു കേസ് എന്ന ചിത്രമാണ് ബിജു മേനോന്റേതായി ഒടുവില്‍ പുറത്തിറങ്ങിയ ചിത്രം. ജി.ആര്‍.ഇന്ദുഗോപന്റെ ‘അമ്മിണിപ്പിള്ള വെട്ടുകേസ്’ എന്ന ചെറുകഥയാണ് ഈ സിനിമയ്ക്ക്് ആധാരം.

Previous article‘ഉണ്ണി മുകുന്ദൻ തുറന്നിട്ട വാതിലുകൾ’!!!; തുറന്ന് പറഞ്ഞ് യുവ സംവിധായകൻ
Next articleഅതിമനോഹരം ഈ ദുഷ്യന്തനും ശകുന്തളയും; ശാകുന്തളത്തിന്റെ റിലീസ് തീയതി പുറത്ത്