സിനിമ – സീരിയല്‍ നടന്‍ സി.പി പ്രതാപന്‍ അന്തരിച്ചു

സിനിമ – സീരിയല്‍ നടന്‍ സി.പി. പ്രതാപന്‍ അന്തരിച്ചു. 70 വയസായിരുന്നു. സ്വര്‍ണ്ണകിരീടം, മാന്ത്രികക്കുതിര, ശ്രീകൃഷ്ണപുരത്തെ നക്ഷത്രത്തിളക്കം തുടങ്ങി നിരവധി സിനിമകളിലും സീരിയലുകളിലും അഭിനയിച്ചിട്ടുണ്ട്. തച്ചിലേടത്ത് ചുണ്ടനിലെ കഥാപാത്രം കൂടുതല്‍ ശ്രദ്ധ നേടിക്കൊടുത്തു.

30ലേറെ സിനിമകളില്‍ അഭിനയിച്ചിട്ടുണ്ട്. സ്ത്രീ, മാനസപുത്രി തുടങ്ങി 20ലേറെ സീരിയലുകളിലും വേഷമിട്ടു. കേരളകൗമുദി, ഇന്ത്യന്‍ എക്‌സ്പ്രസ്, ജീവന്‍ ടിവി, ഇന്ത്യ ടുഡേ എന്നീ മാദ്ധ്യമ സ്ഥാപനങ്ങളില്‍ മാര്‍ക്കറ്റിംഗ് വിഭാഗത്തിലും പ്രവര്‍ത്തിച്ചിട്ടുണ്ട്.

ഭാര്യ: പ്രസന്ന (റിട്ട. അദ്ധ്യാപിക, ഭവന്‍സ് വിദ്യാമന്ദിര്‍, എളമക്കര). മകന്‍: പ്രശാന്ത് (എച്ച്.ഡി.എഫ്.സി), മരുമകള്‍: ജയ. എറണാകുളത്തെ സ്വകാര്യ ആശുപത്രിയില്‍ വെച്ചായിരുന്നു അന്ത്യം. ഇന്ന് രാവിലെ 11.30-ന് ഇടപ്പള്ളി ചങ്ങമ്പുഴ ശ്മശാനത്തില്‍ സംസ്‌കാര ചടങ്ങുകള്‍ നടക്കും.

Previous articleദിലീപും മോഹന്‍ലാലുമൊക്ക സഹായിച്ചു!! ഇപ്പോ ജൂഡിനെപ്പോലുള്ള ആളുകളുണ്ടല്ലോ!! കണ്ണ് നിറഞ്ഞ് ശാന്തകുമാരി
Next article’90 കളിലെ ജയറാം – മുകേഷ്, ജഗദീഷ് – സിദ്ധിഖ് കോമ്പോ പോലെ ഒന്നാണ് ഇപ്പോൾ മാത്യു -നസ്‌ലെൻ ടീം’