‘ഞാന്‍ തണുത്ത് വിറച്ചിരിക്കുന്നതു കണ്ടപ്പോള്‍ അജിത്ത് സാര്‍ ചൂട് കാപ്പി കൊടുത്തുവിട്ടു’ ധ്രുവന്‍

‘ക്വീനി’ലൂടെ സിനിമയില്‍ അരങ്ങേറ്റം കുറിച്ച ധ്രുവന്‍ മലയാളത്തില്‍ ശ്രദ്ധിക്കപ്പെട്ട യുവതാരമാണ്. അജിത്ത് നായകനായ ‘വലിമൈ’ എന്ന തമിഴ് ചിത്രം ഹിറ്റിലേക്ക് കുതിക്കുമ്പോള്‍ ഈ ഒറ്റപ്പാലംകാരനും ശ്രദ്ധേയനാവുകയാണ്. ‘വലിമൈ’യുടെ ചിത്രീകരണത്തിനിടെ അജിത്ത് എന്ന നടനെ അടുത്ത്…

‘ക്വീനി’ലൂടെ സിനിമയില്‍ അരങ്ങേറ്റം കുറിച്ച ധ്രുവന്‍ മലയാളത്തില്‍ ശ്രദ്ധിക്കപ്പെട്ട യുവതാരമാണ്. അജിത്ത് നായകനായ ‘വലിമൈ’ എന്ന തമിഴ് ചിത്രം ഹിറ്റിലേക്ക് കുതിക്കുമ്പോള്‍ ഈ ഒറ്റപ്പാലംകാരനും ശ്രദ്ധേയനാവുകയാണ്. ‘വലിമൈ’യുടെ ചിത്രീകരണത്തിനിടെ അജിത്ത് എന്ന നടനെ അടുത്ത് നിന്ന് മനസിലാക്കാന്‍ പറ്റിയതിന്റെ സന്തോഷത്തിലാണ് താരം.

‘അജിത്ത് സാറിന്റെ ഒരു പടത്തില്‍ അഭിനയിക്കാന്‍ കഴിഞ്ഞത് വലിയ കാര്യമാണ്. അത് അങ്ങനെ എല്ലാവര്‍ക്കും കിട്ടുന്ന കാര്യമല്ലല്ലോ. ഇത്രയും സിംപിള്‍ ആയ ഒരു മനുഷ്യനെ ഞാന്‍ കണ്ടിട്ടില്ല. സെറ്റില്‍ എല്ലാവരെയും ഒരുപോലെയാണ് അദ്ദേഹം കാണുന്നത്. എല്ലാവരും സുഖമായിരിക്കുന്നുവെന്ന് അദ്ദേഹം ഉറപ്പുവരുത്തും. എന്നോടും വലിയ സ്‌നേഹത്തോടെയാണ് പെരുമാറിയത്. ഒരിക്കല്‍ ഹൈദരാബാദില്‍ വച്ച് ഷൂട്ടിങ്ങിനിടയില്‍ ഞാന്‍ തണുത്തുവിറച്ച് ഇരിക്കുന്നത് അദ്ദേഹം വളരെ ദൂരത്തുനിന്നു കണ്ടു.

അദ്ദേഹം അസ്സിസ്റ്റന്റിനോട് പറഞ്ഞിട്ട് എനിക്ക് ചൂട് കാപ്പി കൊടുത്തുവിട്ടു, എനിക്ക് ഹീറ്ററും എത്തിക്കാന്‍ പറഞ്ഞേല്‍പ്പിച്ചു. അദ്ദേഹത്തിന് അതിന്റെ ആവശ്യമില്ല കണ്ടില്ല എന്ന് നടിച്ചു പോയാല്‍ മതി. പക്ഷേ അദ്ദേഹം അങ്ങനെയല്ല വലിയൊരു മനുഷ്യസ്‌നേഹിയാണ്. ജോലിക്ക് വേണ്ടി ഒരുപാട് കഠിനാധ്വാനം ചെയ്യും. എനിക്ക് പോലും പേടിയാകുന്ന ബൈക് സ്റ്റണ്ടുകള്‍ അദ്ദേഹം ചെയ്യും. അത്രയും ഹാര്‍ഡ് വര്‍ക്ക് ചെയ്താണ് ആ സീനുകള്‍ ഒക്കെ ചെയ്തിട്ടുള്ളത്. അദ്ദേഹത്തിനോടൊപ്പം നിന്ന് ഒരു ഫോട്ടോ എടുക്കാന്‍ കഴിഞ്ഞില്ല എന്ന സങ്കടമുണ്ടെന്ന് നടന്‍ പറയുന്നു. മനോരമ ഓണ്‍ലൈനിനോട് മനസു തുറക്കുകയായിരുന്നു ധ്രുവന്‍.