ഞാൻ കള്ളം പറയാറില്ല, കഥ പറയുമ്പോൾ ഇത്തിരി പൊലിപ്പിച്ച് പറയാറുണ്ട് :ധ്യാൻ ശ്രീനിവാസൻ

മലയാളികളുടെ ഇഷ്ടതാരമാണ് ധ്യാൻ ശ്രീനിവാസൻ.അഭിനയത്തിന് പുറമെ അഭിമുഖങ്ങളിലൂടെ സ്്റ്റാറായി മാറുകയാണ് ധ്യാൻ. താരം ഒരു ഇന്റർവ്യു നൽകിയാൽ മണിക്കൂറികൾക്കുള്ളിൽ തന്നെ അത് വൈറലാകും.ധ്യാനിന്റെ അഭിമുഖങ്ങളിൽ പ്രധാന ആകർഷണം താരത്തിന്റെ തുറന്ന പറച്ചലാണ്. പലപ്പോഴും താരം…

മലയാളികളുടെ ഇഷ്ടതാരമാണ് ധ്യാൻ ശ്രീനിവാസൻ.അഭിനയത്തിന് പുറമെ അഭിമുഖങ്ങളിലൂടെ സ്്റ്റാറായി മാറുകയാണ് ധ്യാൻ. താരം ഒരു ഇന്റർവ്യു നൽകിയാൽ മണിക്കൂറികൾക്കുള്ളിൽ തന്നെ അത് വൈറലാകും.ധ്യാനിന്റെ അഭിമുഖങ്ങളിൽ പ്രധാന ആകർഷണം താരത്തിന്റെ തുറന്ന പറച്ചലാണ്. പലപ്പോഴും താരം ഈ അഭിമുഖങ്ങളിൽ വെളിപ്പെടുത്തുന്നതൊക്കെ വ്യാജമായ കാര്യങ്ങളാണെന്നാണ് ചിലർ ആരോപിക്കാറുണ്ട്.

ഇപ്പോഴിതാ അവയ്‌ക്കെല്ലാം മറുപടി നൽകിയിരിക്കുകയാണ് ധ്യാൻ. താൻ ഒരിക്കലും കള്ളം പറയാറില്ലെന്നും പിന്നെ അത് കഥയായി പറയുമ്പോൾ കുറച്ച് പൊടിപ്പും തൊങ്ങലും ചേർത്ത് പറയാറുണ്ടെന്നും കഥ സന്ദർഭങ്ങളിലുള്ളവരെ മാറ്റി ഒക്കെ അവതരിപ്പിക്കാറുണ്ടെന്നും ധ്യാൻ പറഞ്ഞു. അതേ സമയം താൻ പറയുന്ന കാര്യങ്ങൾ ഒരിക്കലും കള്ളമല്ല എന്നാണ് ധ്യാൻ ജിഞ്ചർ മീഡിയയ്ക്ക് നൽകിയ അഭിമുഖത്തിൽ പറഞ്ഞിരിക്കുന്നത്.

ധ്യാനിന്റെ പുതിയ ചിത്രം വീകത്തിന്റെ പ്രൊമോഷനുമായി ബന്ധപ്പെട്ട് നൽകിയ അഭിമുഖത്തിലാണ് നടൻ ഇക്കാര്യം പറഞ്ഞിരിക്കുന്നത്. ഡിസംബർ 9ന് സിനിമ തിയറ്ററുകളിൽ റിലീസ് ചെയ്യും. ചിത്രത്തിന്റെ ട്രെയിലർ കഴിഞ്ഞ ദിവസം പുറത്ത് വിട്ടിരുന്നു. അബാം മൂവീസിന്റെ ബാനറിൽ നടി ഷീലു എബ്രഹാമാണ് വീകം നിർമിക്കുന്നത്