ദിലീപിന്റെ 148ാം സിനിമയുടെ സിച്ച് ഓൺ നിർവഹിച്ച് ജീവ

ജനപ്രിയ നായകൻ ദിലീപിന്റെ 148ാം സിനിമയുടെ ലോഞ്ച് ഇവന്റും സ്വിച്ചോൺ ഫങ്ഷനും കൊച്ചിയിൽ നടന്നു.സംവിധായകൻ ജോഷി തിരി തെളിയിച്ച ചടങ്ങിൽ യുവതാരവുമായ ജീവ സിച്ച് ഓൺ നിർവ്വഹിച്ചു.സിനിമ കഥയെഴുതി സംവിധാനം ചെയ്യുന്നത് രതീഷ് രഘുനന്ദനാണ്.…

ജനപ്രിയ നായകൻ ദിലീപിന്റെ 148ാം സിനിമയുടെ ലോഞ്ച് ഇവന്റും സ്വിച്ചോൺ ഫങ്ഷനും കൊച്ചിയിൽ നടന്നു.സംവിധായകൻ ജോഷി തിരി തെളിയിച്ച ചടങ്ങിൽ യുവതാരവുമായ ജീവ സിച്ച് ഓൺ നിർവ്വഹിച്ചു.സിനിമ കഥയെഴുതി സംവിധാനം ചെയ്യുന്നത് രതീഷ് രഘുനന്ദനാണ്. സൂപ്പർ ഗുഡ് ഫിലിംസിൻറ്റെ ബാനറിൽ ആർ.ബി. ചൗധരിയും, ഇഫാർ മീഡിയയുടെ ബാനറിൽ റാഫി മതിരയും ചേർന്നാണ് സിനിമ നിർമിക്കുന്നത്.

ചിത്രത്തിലെ നായകൻ ദിലീപ്, നായികമാരായ നീത പിളള, പ്രണിത സുഭാഷ് എന്നിവർക്ക് പുറമേ, ചിത്രത്തിലെ മറ്റ് താരങ്ങളും അണിയറ പ്രവർത്തകരും ചടങ്ങിൽ പങ്കെടുത്തു. ചിത്രത്തിൽ വൻ താരനിര അണിനിരക്കുന്നുണ്ട്. ചിത്രത്തിലെ പ്രധാന താരങ്ങളുടെയും, സാങ്കേതിക പ്രവർത്തകരുടെയും പേരുകളും ചടങ്ങിൽ പങ്കുവെച്ചു.


ഷൈൻ ടോം ചാക്കോ, അജ്മൽ അമീർ, മനോജ് കെ ജയൻ, സിദ്ദിഖ്, ജോൺ വിജയ്,സമ്പത്ത് റാം,കോട്ടയം രമേശ്, മേജർ രവി എന്നിവരാണ് സിനിമയിലെ മറ്റ് താരങ്ങൾ. ചിത്രത്തിന്റെ ഛായാഗ്രഹണം മനോജ് പിള്ള, എഡിറ്റർ ശ്യാം ശശിധരൻ, ഗാനരചന ബി ടി അനിൽകുമാർ, സംഗീതം വില്യം ഫ്രാൻസിസ്,ആർട്ട് ഡയറക്ടർ മനുജഗത്, മേക്കപ്പ് റോഷൻ, കോസ്റ്റ്യൂം അരുൺ മനോഹർ. എക്‌സിക്യൂട്ടീവ് പ്രൊഡ്യൂസർ സുജിത് ജെ. നായർ, ഗണേഷ് മാരാർ, ശ്രീജേഷ് നായർ.