ക്വീൻ സിനിമയിലെ നടൻ ഏല്‍ദോ മാത്യൂ വിവാഹിതനായി, ആശംസകൾ നേർന്നു താരങ്ങൾ - മലയാളം ന്യൂസ് പോർട്ടൽ
Film News

ക്വീൻ സിനിമയിലെ നടൻ ഏല്‍ദോ മാത്യൂ വിവാഹിതനായി, ആശംസകൾ നേർന്നു താരങ്ങൾ

ഒട്ടനവധി താരങ്ങൾ അണിനിരന്ന ചിത്രം ആയിരുന്നു ക്വീൻ, ചിത്രത്തിൽ കൂടി ശ്രദ്ധേയനായ താരം ഏല്‍ദോ മാത്യൂ വിവാഹിതനായി. അനീറ്റയാണ് താരത്തിന്റെ വധു. എറണാകുളം പള്ളിക്കരയിലുള്ള സെന്റ് മേരീസ് യാക്കോബെറ്റ് സിറിയന്‍ കത്രീഡ്രലില്‍ വെച്ചായിരുന്നു ഇരുവരും വിവാഹിതരായത്. ഇരുവരും തമ്മിൽ കഴിഞ്ഞ ഏഴു വർഷമായി പ്രണയത്തിൽ ആയിരുന്നു.

സേവ് ദി ഡേറ്റ് ചിത്രങ്ങളുമായി ദിവസങ്ങള്‍ക്ക് മുന്‍പ് താന്‍ വിവാഹിതനാവുകയാണെന്ന കാര്യം ഏല്‍ദോ തന്നെയാണ് ആരാധകരെ അറിയിക്കുകയും ചെയ്തിരുന്നു.

സേവ് ദി ഡേറ്റ് ചിത്രത്തിന് താഴെ ‘എനിക്കറിയാം, എല്ലായിപ്പോഴും എനിക്ക് അറിയാമായിരുന്നു ഇത് സംഭവിക്കുമെന്ന്. ഞാന്‍ സംസാരിച്ചിരുന്ന വ്യക്തി, ഞാന്‍ കേട്ടിരുന്ന ശബ്ദം എല്ലാ കാലവും ഇനി എന്റേതാണ്. നിന്റെ സുഹൃത്ത് (ടീനാമ്മ)യ്ക്ക് നന്ദി ദൈവമേ. എന്റെ ഭാഷ മനസിലായെന്ന് വരില്ല. ഞങ്ങള്‍ കണ്ടുമുട്ടിയിട്ട് ഏകദേശം ഏഴ് വര്‍ഷമായി. കടന്ന് പോയത് വെറും ഏഴ് വര്‍ഷങ്ങള്‍ മാത്രം. എപ്പോഴും എന്നോടൊപ്പം ഉണ്ടായിരുന്നതിന് നന്ദി…’എന്നുമാണ് കുറിച്ചത്.

നവാഗത സംവിധായകനായ ഡിജോ ജോസ് ആന്റണി പുതുമുഖ താരങ്ങളെ അണിനിരത്തി സംവിധാനം ചെയ്ത സിനിമയായിരുന്നു ക്വീന്‍. കോളേജിലെ ഒരു കൂട്ടം സുഹൃത്തുക്കളുടെ കഥയായിരുന്നു 2018 ല്‍ പുറത്തിറങ്ങിയ ചിത്രം പറഞ്ഞിരുന്നത്. ചിത്രത്തില്‍ ഏല്‍ദോ എന്ന കഥാപാത്രത്തെ തന്നെയായിരുന്നു ഏല്‍ദോ മാത്യൂ അവതരിപ്പിച്ചതും.

Trending

To Top
Don`t copy text!