നിങ്ങള്‍ക്കെതിരെയുള്ള ആക്രമണം! നിങ്ങളെ കൂടുതല്‍ പ്രതീക്ഷയുള്ളവനാക്കി മാറ്റുന്നു…! രാഹുല്‍ ഗാന്ധിയെ കുറിച്ച് ഹരീഷ് പേരടി

രാഹുല്‍ഗാന്ധിയുടെ വയനാട്ടിലെ ഓഫീസ് എസ്.എഫ്.ഐ പ്രവര്‍ത്തകര്‍ ആക്രമിച്ച സംഭവത്തില്‍ തന്റെ നിലപാട് അറിയിച്ച് രംഗത്ത് വന്നിരിക്കുകയാണ് നടന്‍ ഹരീഷ് പേരടി. ഫേസ്ബുക്കിലൂടെയാണ് ഈ അക്രമ സംഭവത്തില്‍ താരം തന്റെ അഭിപ്രായം രേഖപ്പെടുത്തിയത്. രാഹുല്‍ ഗാന്ധിക്ക് എതിരായി നടക്കുന്ന ഇത്തരം സംഭവങ്ങള്‍ അരങ്ങേറുമ്പോഴും അദ്ദേഹത്തില്‍ കൂടുതല്‍ പ്രതീക്ഷ തെളിഞ്ഞു വരികയാണെന്നാണ് ഹരീഷ് പേരടി കുറിയ്ക്കുന്നത്.

നിങ്ങള്‍ക്കെതിരെയുള്ള ആക്രമണം നിങ്ങളെ കൂടുതല്‍ പ്രകാശമുള്ളവനും പ്രതീക്ഷയുള്ളവനും ആയി മാറ്റുന്നു എന്നാണ് ഹരീഷ് പേരടി രാഹുല്‍ ഗാന്ധിയുടെ ഫോട്ടോ പങ്കുവെച്ച് ഫേസ്ബുക്കില്‍ കുറിച്ചത്. കഴിഞ്ഞ ദിവസമാണ് രാഹുല്‍ ഗാന്ധിയുടെ വയനാട്ടിലെ ഓഫീസ്, പരിസ്ഥിതിലോല പ്രശ്‌നത്തില്‍ രാഹുല്‍ ഇടപെടുന്നില്ലെന്ന് ആരോപിച്ച് എസ്എഫ്‌ഐ പ്രവര്‍ത്തകര്‍ ആക്രമിച്ചത്. സംഭവത്തില്‍ പത്തൊന്‍പതോളം എസ്.എഫ്.ഐ പ്രവര്‍ത്തകരെ പോലീസ് അറസ്റ്റ് ചെയ്യുകയും ചെയ്തിട്ടുണ്ട്.

കൃത്യമായ രാഷ്ട്രീയ നിലപാടുകളും കാഴ്ച്ചപ്പാടുകളും ഉള്ള നടന്‍ ഹരീഷ് പേരടി ഈ വിഷയത്തില്‍ തന്റെ നിലപാട് വ്യക്തമാക്കി രംഗത്ത് വന്നതോടെ അദ്ദേഹത്തെ അനുകൂലിച്ചും പ്രതികൂലിച്ചും നിരവധിപ്പേരാണ് രംഗത്ത് വരുന്നത്. ഈ സംഭവം നടന്നത് പോലീസിന്റെ ഒത്താശയോടെ ആണോ എന്നാണ് ഒരാള്‍ ഹരീഷ് പേരടിയുടെ പോസ്റ്റിന് കമന്ഡറ് രേഖപ്പെടുത്തിയിരിക്കുന്നത്.

മാര്‍ച്ച് നടത്തുമ്പോഴും എവിടേക്കാണോ മാര്‍ച്ച് നടത്തുന്നത് ആ സ്ഥാപനത്തിന്റെ / കെട്ടിടത്തിന്റെ നിശ്ചിത അകലെ വച്ചു ബാരിക്കേടുകള്‍ കെട്ടി പോലീസ് സുരക്ഷ ഒരുക്കുകയാണ് സാധാരണ ചെയ്യാറ് എന്നാണ് ഒരു കമന്റ്. കല്പറ്റയിലും ഗാന്ധിയുടെ ചിത്രം തകര്‍ക്കാനായിരുന്നു SFI നേതാക്കള്‍ക്ക് ആവേശം..എന്നാണ് പോസ്റ്റിന് മറ്റൊരു കമന്റ്.

Previous articleപ്രിയപ്പെട്ട ദില്‍ഷയ്ക്ക് പിറന്നാള്‍ ആശംസകള്‍ നേര്‍ന്ന് ഡോക്ടര്‍ റോബിന്‍!
Next articleപ്രണവും കല്യാണിയും ഒന്നിക്കുന്നു!! സോഷ്യല്‍ മീഡിയ പോസ്റ്റ് കണ്ട സന്തോഷത്തില്‍ ആരാധകര്‍!