കേരളത്തിന്റെ സമാധാന അന്തരീക്ഷം നഷ്ടപ്പെടുന്നു…! കുറിപ്പുമായി ഹരീഷ് പേരടി

കേരളത്തിലെ നിലവിലെ രാഷ്ട്രീയ സാഹചര്യങ്ങളെ കുറിച്ച് നടന്‍ ഹരീഷ് പേരടി പങ്കുവെച്ച ഫേസ്ബുക്ക് പോസറ്റാണ് ഇപ്പോള്‍ ശ്രദ്ധ നേടുന്നത്. സാമൂഹത്തില്‍ നടക്കുന്ന അനീതികള്‍ക്ക് എതിരെ തന്റെ ശബ്ദം ശക്തമായി തന്നെ ഉയര്‍ത്തുകയും നിലപാടുകള്‍ രേഖപ്പെടുത്തുകയും…

കേരളത്തിലെ നിലവിലെ രാഷ്ട്രീയ സാഹചര്യങ്ങളെ കുറിച്ച് നടന്‍ ഹരീഷ് പേരടി പങ്കുവെച്ച ഫേസ്ബുക്ക് പോസറ്റാണ് ഇപ്പോള്‍ ശ്രദ്ധ നേടുന്നത്. സാമൂഹത്തില്‍ നടക്കുന്ന അനീതികള്‍ക്ക് എതിരെ തന്റെ ശബ്ദം ശക്തമായി തന്നെ ഉയര്‍ത്തുകയും നിലപാടുകള്‍ രേഖപ്പെടുത്തുകയും ചെയ്യുന്ന നടന്റെ കുറിപ്പുകള്‍ എപ്പോളും ശ്രദ്ധ നേടാറുണ്ട്. ഇപ്പോഴിതാ നിലവിലെ കേരളത്തിലെ സമാധാനാന്തരീക്ഷം തകര്‍ക്കുന്ന തരത്തിലുള്ള ഈ പോക്കിനെ കുറിച്ച് അദ്ദേഹം പങ്കുവെച്ച കുറിപ്പാണ് ശ്രദ്ധ നേടുന്നത്.

മുഖ്യമന്ത്രി പിണറായി വിജയന്‍ യാത്ര ചെയ്ത വിമാനത്തില്‍ വെച്ച് അദ്ദേഹത്തെ ആക്രമിക്കാന്‍ ശ്രമിച്ചത് ചൂണ്ടിക്കാട്ടിയാണ് ഹരീഷ് പേരടിയുടെ കുറിപ്പ്. കേരളത്തിന്റെ മുഖ്യമന്ത്രി പിണറായി വിജയന്‍ യാത്ര ചെയ്യുന്ന വിമാനത്തിലെ പ്രതിഷേധവും മുതിര്‍ന്ന കോണ്‍ഗ്രസ്സ് നേതാവ് എ.കെ ആന്റണി ഇരിക്കുമ്പോള്‍ കോണ്‍ഗ്രസ് ഓഫീസിനുനേരെയുണ്ടായ ആക്രമണവും രണ്ടും പ്രതിഷേധാര്‍ഹമാണ്.. എന്നാണ് അദ്ദേഹം തന്റെ കുറിപ്പിലൂടെ പറയുന്നത്. ഇത്തരം സംഭവങ്ങള്‍ കേരളത്തിന്റെ സമാധാന അന്തരീക്ഷം നഷ്ട്ടപ്പെടുത്തുന്ന അപകടകരമായ പ്രവൃത്തിയാണെന്ന് അദ്ദേഹം തന്റെ കുറിപ്പിലൂടെ ചൂണ്ടിക്കാട്ടുന്നു.

അതേസമയം, നാളെ എ.കെ.ജി സെന്റ്റര്‍ ആക്രമിക്കപ്പെട്ടാലും എന്റെ രാഷ്ട്രീയവും അഭിപ്രായവും ഇതു തന്നെ ആയിരിക്കും എന്നും ഹരീഷ് പേരടി ഉറപ്പിച്ച് പറയുന്നു. രാഷ്ട്രീയപരമായ അഭിപ്രായ വ്യത്യാസങ്ങളെ രാഷ്ട്രീയപരമായി നേരിടണം എന്നും മറിച്ച് സംഭവിച്ചാല്‍ കേരളം ഒരു കലാപ ഭൂമിയായി മാറുമെന്നും അദ്ദേഹം പറയുന്നു. ഇത്തരം കാര്യങ്ങളെ ചൊല്ലി ഒരു സാധാരണ മനുഷ്യനും ഇവിടെ കൊല്ലപ്പെടാന്‍ പാടില്ലെന്നും അദ്ദേഹം കുറിയ്ക്കുന്നു. അതേസമയം, സാധാരണ മനുഷ്യര്‍ നിങ്ങള്‍ക്കൊക്കെ വോട്ടു ചെയ്തു എന്ന തെറ്റോ,ശരിയോ മാത്രമെ

അവര്‍ ചെയ്തിട്ടുള്ളു..എന്നും നിലവിലെ സാഹചര്യത്തില്‍ ഒരു സര്‍വ്വ കക്ഷി യോഗത്തിന്റെ സമയം അതിക്രമിച്ചിരിക്കുകയാണെന്നും അദ്ദേഹം തന്റെ ഫേസ്ബുക്ക് പോസ്റ്റിലൂടെ വ്യക്തമാക്കി. സ്വര്‍ണക്കടത്ത് കേസില്‍ മുഖ്യമന്ത്രിക്ക് എതിരെ സ്വപ്‌ന സുരേഷ് കൂടുതല്‍ വെളിപ്പെടുത്തലുകളുമായി രംഗത്ത് വന്നതോടെയാണ് പ്രതിഷേധങ്ങള്‍ മുറുകിയത്.