‘ഇന്നസെന്റേട്ടൻ പോയി, ഞാൻ പാട്ട് പാടി കഥാപാത്രമാവാൻ പോവുകയാണ്’ ഒരു മനുഷ്യന്റെ മഹാവേദന താൻ കണ്ടെന്ന് ഹരീഷ് പേരടി

മലയാളികൾക്ക് ഇഷ്ടമുള്ള കോമ്പിനേഷനുകളിൽ ഒന്നാണ് മോഹൻലാൽ ഇന്നസെന്റും. ഇരവരും ഒന്നിച്ച് നിരവധി സിനിമകളാണ് നമുക്ക് സമ്മാനിച്ചിട്ടുള്ളത്. ദേവാസുരവും, കിലുക്കവും, മിഥുനവും, പവിത്രം,നടോടിക്കാറ്റ്, മണിച്ചിത്രത്താഴ് തുടങ്ങി എണ്ണിയാൽ തീരാത്ത അത്ര സിനിമകളാണ് ഇരുവരും നമുക്ക് സമ്മാറിച്ചിട്ടുള്ളത്.…

മലയാളികൾക്ക് ഇഷ്ടമുള്ള കോമ്പിനേഷനുകളിൽ ഒന്നാണ് മോഹൻലാൽ ഇന്നസെന്റും. ഇരവരും ഒന്നിച്ച് നിരവധി സിനിമകളാണ് നമുക്ക് സമ്മാനിച്ചിട്ടുള്ളത്. ദേവാസുരവും, കിലുക്കവും, മിഥുനവും, പവിത്രം,നടോടിക്കാറ്റ്, മണിച്ചിത്രത്താഴ് തുടങ്ങി എണ്ണിയാൽ തീരാത്ത അത്ര സിനിമകളാണ് ഇരുവരും നമുക്ക് സമ്മാറിച്ചിട്ടുള്ളത്. ഇന്നസെന്റിനെ അവസാനമായി കാണാൻ രാജസ്ഥാനിലെ ഷൂട്ടിംഗ് തിരക്കിനിടയിൽ ലാൽ ഓടിയെത്തിയിരുന്നു.

കഴിഞ്ഞ ദിവസം രാത്രിയിൽ ആയിരുന്നു മോഹൻലാൽ ഇന്നസെന്റിനെ കാണാൻ എത്തിയത്. ഈ അവസരത്തിൽ ഇന്നസെന്റിന്റെ വിയോഗം അറിഞ്ഞപ്പോൾ മോഹൻലാൽ അനുഭവിച്ച വേദനയെക്കുറിച്ച് ഹരീഷ് പേരടി കുറിച്ച വാക്കുകളാണ് സോഷ്യൽ മീഡിയയിൽ ശ്രദ്ധനേടുന്നത്. ‘ഇന്നസെന്റേട്ടൻ പോയി, ഞാൻ പാട്ട് പാടി കഥാപാത്രമാവാൻ പോവുകയാണ്’ ഒരു മനുഷ്യന്റെ മഹാവേദന താൻ കണ്ടെന്ന് ഹരീഷ് പേരടി കുറിച്ചത്.

”ഇത് ഇന്നസെന്റ് എന്ന അതുല്യ പ്രതിഭ സൂക്ഷിച്ച ആത്മബന്ധത്തിന്റെ നേർ ചിത്രമാണ്…ഇന്നലെ രാത്രിയാണ് മുംബൈയിലെ ഷൂട്ട് കഴിഞ്ഞ് ലാലേട്ടൻ രാജസ്ഥാനിൽ എത്തുന്നത്..ആയിരത്തോളം കലാകാരൻമാർ പങ്കെടുക്കുന്ന ഒരുഗാനരംഗം..കഥാപാത്രത്തിന്റെ മുഴുവൻ വേഷവിധാനങ്ങളോടെയും എത്തിയ ലാലേട്ടൻ എന്നോട് സ്വകാര്യമായി പറഞ്ഞു..’ഇന്നസെന്റേട്ടൻ പോയി…വാർത്ത ഇപ്പോൾ പുറത്തുവരും…ഞാൻ പാട്ട് പാടി കഥാപാത്രമാവാൻ പോവുകയാണ് ‘..സിനിമയെന്ന സ്വപനത്തെ യാഥാർത്ഥ്യങ്ങളിൽ എത്തിക്കാൻ വ്യക്തിബന്ധങ്ങളുടെയും കഥാപാത്രങ്ങളുടെയും ഇടയിലായ ഒരു നടന്റെ അല്ല ഒരു മനുഷ്യന്റെ മഹാവേദന…ഒരുപാട് ഓർമ്മകൾ തിളച്ച് മറിയുന്ന ആ കണ്ണുകളിലേക്ക് ഒന്നും പറയാൻ ഇല്ലാതെ ഞാൻ ഒരു പ്രതിമയെ പോലെ നോക്കിനിന്നു…പുലർച്ചെ നാലുമണി വരെ പോയ ഷൂട്ടും കഴിഞ്ഞ് അദ്ദേഹം പ്രിയപ്പെട്ട ഇന്നച്ചനെ കാണാൻ കൊച്ചിയിലേക്ക്..ഇന്നസെന്റ് സാർ…ഏത് വലിയവരും ചെറിയവരും നിങ്ങളെ അവസാനമായി കാണാൻ ആഗ്രഹിക്കും..കാരണം ചിരിയുടെ സംഗീതത്തിലൂടെ നിങ്ങൾ ഉണ്ടാക്കിയ ചിന്തകൾ അത്രയും വലുതാണ്…പകരം വെക്കാനില്ലാത്തതാണ് …സ്‌നേഹത്തോടെ..” എന്നാണ് ഹരീഷ് പേരടി കുറിച്ചത്.