കരയരുതെടോ…നീയൊക്കെ കരയാന്‍ വേണ്ടിയിട്ടാണോടോ ഞാന്‍ ഇത്രയും കൊല്ലം ചിരിപ്പിച്ചത്!!!

ഇന്നസെന്റിന്റെ വിയോഗത്തോടെ മലയാള സിനിമയ്ക്ക് നഷ്ടമായത് പകരം വയ്ക്കാനില്ലാത്ത ഹാസ്യകുലപതിയെയാണ്. ഏത് കഥാപാത്രമായാലും തന്മയത്വത്തോടെ തന്റേതായ ശൈലിയില്‍ അഭിനയിച്ച് ആസ്വാദകരെ രസിപ്പിക്കുന്ന താരം. ഇന്നസെന്റ് അഭ്രപാളിയില്‍ അനശ്വരമാക്കിയ വാര്യരും കിട്ടുണ്ണിയും കെകെ ജോസഫിനും എന്നും…

ഇന്നസെന്റിന്റെ വിയോഗത്തോടെ മലയാള സിനിമയ്ക്ക് നഷ്ടമായത് പകരം വയ്ക്കാനില്ലാത്ത ഹാസ്യകുലപതിയെയാണ്. ഏത് കഥാപാത്രമായാലും തന്മയത്വത്തോടെ തന്റേതായ ശൈലിയില്‍ അഭിനയിച്ച് ആസ്വാദകരെ രസിപ്പിക്കുന്ന താരം.

ഇന്നസെന്റ് അഭ്രപാളിയില്‍ അനശ്വരമാക്കിയ വാര്യരും കിട്ടുണ്ണിയും കെകെ ജോസഫിനും എന്നും ഓര്‍മ്മകളില്‍ ചിരിപ്പിക്കും. ‘തനിക്ക് മരണമില്ലടോ വാര്യരെ’ എന്ന് രാവണപ്രഭുവില്‍ മോഹന്‍ലാല്‍ പറഞ്ഞത് പോലെ കാലമെത്ര കഴിഞ്ഞാലും അദ്ദേഹം ചെയ്തുവച്ച കഥാപാത്രങ്ങളിലൂടെ അനശ്വരനായി വാഴും.

ഇപ്പോഴിതാ അദ്ദേഹം പറയാന്‍ ആഗ്രഹിക്കുന്ന വാക്കുകള്‍ ഇങ്ങനെയായിരിക്കാം എന്ന് പങ്കുവച്ചിരിക്കുകയാണ് ഐസക് ജോണ്‍. അദ്ദേഹം തന്റെ സ്വത സിദ്ധമായ ശൈലിയില്‍ ഒരുപക്ഷേ ഇങ്ങനെ പറയുന്നുണ്ടാകാം.

കരയരുതെടോ…
നീയൊക്കെ കരയാന്‍ വേണ്ടിയിട്ടാണോടോ ഞാന്‍ ഇത്രയും കൊല്ലം നിങ്ങളെയൊക്കെ ചിരിപ്പിച്ചത്…നിങ്ങള്‍ ഇനിയും എന്നെ കണ്ട് ചിരിക്കണം… ഞാന്‍ ചെയ്ത രംഗങ്ങള്‍ നിങ്ങളെ രസിപ്പിച്ചിട്ടുണ്ടെങ്കില്‍ അതൊക്കെ ഇനിയും കാണണം…

ചിരി വരുന്നുണ്ടെങ്കില്‍ ചിരിക്കണം…എനിക്ക് ഇപ്പോള്‍ ഒന്ന് വിശ്രമിക്കണം.. കുറച്ചു ദിവസം ഹോസ്പിറ്റലില്‍ കിടന്നതിന്റെ ബുദ്ധിമുട്ടുണ്ട്…അത് ഒന്ന് മാറിയിട്ട് വെറുതെ ഇരിക്കാന്‍ പദ്ധതിയില്ല…

ഇവിടെ എന്നേക്കാള്‍ മുന്നേ വിസയും വാങ്ങി പോയ കുറെയെണ്ണം ഉണ്ട്..
ഇനി അവരെയെല്ലാം ഒന്ന് പോയി കാണണം.. അവരെയൊക്കെ അവിടെയും പോയി തമാശകള്‍ പറഞ്ഞ് സന്തോഷിപ്പിക്കണം…

നിങ്ങള്‍ എനിക്ക് ഗുഡ് ബൈ ഒന്നും പറയണ്ട… അത് എനിക്ക് ഇഷ്ടമല്ല… എന്നെ ഇനിയും ടീവിയിലും സിനിമയിലുമൊക്കെ കാണുമ്പോള്‍ പണ്ടത്തെ പോലെ ചിരിക്കണം… അല്ലാണ്ട് ഇന്നെസെന്റ് പോയേ എന്നും പറഞ്ഞ് കരയരുത്.. അതെനിക്കിഷ്ടമല്ല.. നിങ്ങള്‍ പഴയതു പോലെ എന്നെ കണ്ടാല്‍ തന്നെ ഞാന്‍ ഇവിടൊക്കെ തന്നെ ഉണ്ടെന്ന് നിങ്ങള്‍ക്ക് തോന്നും…മ്മ്… മനസിലായി… നീയൊക്കെ എന്താണ് കാത്തിരിക്കുന്നതെന്നു… ഇന്നാ പിടിച്ചോ…
‘എന്റമ്മേ…..’

ഇത് അദ്ദേഹം പറഞ്ഞ വാക്കുകള്‍ അല്ല…ഒരുപക്ഷെ അദ്ദേഹത്തിന്റെ ആത്മാവ് ഇപ്പോള്‍ പറയാന്‍ ആഗ്രഹിക്കുന്നത് ഇങ്ങനെയായിരിക്കാം….
നല്ല സ്മരണകള്‍ക്ക് നന്ദി, എന്നാണ് ഐസക് പങ്കുവച്ചിരിക്കുന്നത്.