ഉലകനായകൻ കമൽഹാസൻ ആശുപത്രിയിൽ; പ്രാർത്ഥനയോടെ ആരാധകർ

ഉലകനായകൻ കമൽഹാസനെ ശാരീരികാസ്വാസ്ഥതകളെ തുടർന്ന് ആശുപത്രിയിൽ പ്രവേശിപ്പിച്ചു.ചെന്നൈയിലെ രാമചന്ദ്ര ആശുപത്രിയിലാണ് കമൽഹാസനെ പ്രവേശിപ്പിച്ചിരിക്കുന്നത്. അതേ സമയം തന്റെ പതിവ് ചികിത്സാ ചെക്കപ്പുകൾക്ക് വേണ്ടിയാണ് താരം ആശുപത്രിയിലെത്തിയത് എന്നും റിപ്പോർട്ടുകളും പുറത്ത് വരുന്നുണ്ട്. ഡോക്ടർമാർ താരത്തിന്…

ഉലകനായകൻ കമൽഹാസനെ ശാരീരികാസ്വാസ്ഥതകളെ തുടർന്ന് ആശുപത്രിയിൽ പ്രവേശിപ്പിച്ചു.ചെന്നൈയിലെ രാമചന്ദ്ര ആശുപത്രിയിലാണ് കമൽഹാസനെ പ്രവേശിപ്പിച്ചിരിക്കുന്നത്. അതേ സമയം തന്റെ പതിവ് ചികിത്സാ ചെക്കപ്പുകൾക്ക് വേണ്ടിയാണ് താരം ആശുപത്രിയിലെത്തിയത് എന്നും റിപ്പോർട്ടുകളും പുറത്ത് വരുന്നുണ്ട്.


ഡോക്ടർമാർ താരത്തിന് നിർബന്ധിത വിശ്രമം ആവശ്യമാണെന്ന് നിർദേശിച്ചതായി അടുത്ത വൃത്തങ്ങൾ പറയുന്നു.അതേ സമയം കമൽഹാസൻ ആശുപത്രി വിടുമെന്ന വാർത്തകളഉം പുറത്ത് വരുന്നുണ്ട്. ശങ്കർ സംവിധാനം ചെയ്യുന്ന പുതിയ സിനിമയായ ഇന്ത്യൻ 2വിന്റെ ഷൂട്ടിംഗ് തിരക്കിലാണ് കമൽഹാസൻ ഇപ്പോൾ. ഇന്ത്യൻ എന്ന ചിത്രത്തിന്റഎ രണ്ടാം ഭാഗമാണ് ഇന്ത്യൻ 2.ഇന്ത്യനിൽ ഇരട്ടവേഷത്തിൽ അഭിനയിച്ച കമൽഹാസന് ആ വർഷത്തെ മികച്ച നടനുള്ള ദേശീയ പുരസ്‌കാരവും ലഭിച്ചിരുന്നു.

 

കാജൽ അഗർവാളാണ് ചിത്രത്തിലെ നായിക. 200 കോടി ബജറ്റിലാണ് ഇന്ത്യൻ 2 ഒരുക്കുന്നത്.ചിത്രത്തിൽ ഐശ്വര്യ രാജേഷ്,രാകുൽ പ്രീത്,സിദ്ധാർഥ്, ഡൽഹി ഗണേഷ് ,പ്രിയ ഭവാനി ശങ്കർ എന്നിവരാണ് മറ്റ് കഥാപാത്രങ്ങളായി എത്തുന്നത്. അനിരുദ്ധ് ആണ് സിനിമയ്ക്ക് സംഗീതം ഒരുക്കുന്നത്. ഉദയനിധി സ്റ്റാലിന്റെ പ്രൊഡക്ഷൻ കമ്പനിയായ റെഡ് ജയന്റ് മൂവീസും ലൈക്കാ പ്രൊഡക്ഷൻസും ചേർന്നാണ് ഇന്ത്യൻ 2 നിർമ്മിക്കുന്നത്.