ലോക്ഡൗണ്‍ അടിച്ചുപൊളിച്ച്‌ നടന്‍ ലാലും കുടുംബവും; ചിത്രങ്ങൾ വൈറൽ

മലയാള സിനിമയിലെ മികച്ച നടന്മാരിൽ ഒരാളാണ് ലാൽ, സംവിധായകനായി അരങ്ങേറ്റം കുറിച്ച താരം പ്രേക്ഷകമനസില്‍ തങ്ങി നില്‍ക്കുന്ന ഒരുപാട് കഥാപാത്രങ്ങള്‍ ചെയ്ത നടന്‍ കൂടിയാണ്. താരത്തിന്റെ കുടുംബ വിശേഷങ്ങൾ  തന്നെ വളരെ ശ്രദ്ധ നേടാറുണ്ട്. ലാലിന്റെ മകൾ മോനിക്കയുടെ വിവാഹവും ബേബി ഷവര്‍ ചിത്രങ്ങളും കുഞ്ഞിന്റെ ചിത്രങ്ങളുമൊക്കെ ആരാധകര്‍ ഏറ്റെടുത്തിരുന്നു. ഇപ്പോൾ മോണിക്ക പങ്കുവെച്ചിരിക്കുന്ന ചിത്രങ്ങൾ ഏറെ ശ്രദ്ധേയമാകുന്നത്.

lal

കുടുംബസമേതമുള്ള ചില ചിത്രങ്ങളാണ് മോനിക്ക പങ്കുവയ്ക്കുന്നത്. നട്ട്‌മെഗ് കൗണ്ടിയില്‍ കുടുംബസമേതം ആഘോഷിക്കുന്നതിന്റെ ചിത്രങ്ങളാണ് മോനിക്ക പങ്കുവച്ചിരിക്കുന്നത്. ചിത്രത്തിൽ മോനിക്കയും കുഞ്ഞും ലാലും എല്ലാവരും ഉണ്ട്, മനോഹരമായ ഒരു കുടുംബ ചിത്രമാണിത്. ഒരു പുഴയില്‍ കുളിക്കുകയും നീന്തുകയും ചെയ്യുന്ന ചിത്രങ്ങളാണ് ഇത്. കല്‍പടവിലിരിക്കുന്ന ലാലിന്റെ കാലില്‍ ചുറ്റിപ്പിടിച്ചിരിക്കുന്ന മോനിക്കയുടെ ചിത്രം ശ്രദ്ധനേടുകയാണ്. കൈയില്‍ ഗ്ലാസുംപിടിച്ചിരിക്കുന്ന ലാലിനെയും ചിത്രത്തില്‍ കാണാം.  നിരവധി പേരാണ് ചിത്രത്തിന് കമെന്റുമായി എത്തിയിട്ടുള്ളത്.

lal daughter

lal daughter

2018 ജനുവരിയിലായിരുന്നു മോനിക്കയും കൊച്ചി സ്വദേശി അലനും തമ്മിലുള്ള വിവാഹം നടന്നത്. മോനിക്കയുടെ വിവാഹനിശ്ചയ ചടങ്ങുകളും വിവാഹാഘോഷവീഡിയോയ്ക്കും ഒപ്പം തന്നെ മോനിക്കയുടെ ബേബി ഷവര്‍ ചിത്രങ്ങളും വൈറലായിരുന്നു. ആണ്‍കുഞ്ഞിനാണ് മോനിക്ക ജന്മം നല്‍കിയത്. മോണിക്ക തന്നെയാണ് കുഞ്ഞിന്റെ ചിത്രം സമൂഹമാധ്യമങ്ങളിലൂടെ പങ്കുവെച്ചത്. ഭര്‍ത്താവ് അലനും കുഞ്ഞിന്റെ ചിത്രങ്ങള്‍ ഷെയര്‍ ചെയ്തിരുന്നു. ഈപ്പന്‍ ആന്റണി അലന്‍ എന്നാണ് കുഞ്ഞിന് പേര് നല്‍കിയത്.