ആ വാര്‍ത്ത വേദനിപ്പിച്ചു..!! മന:പൂര്‍വ്വമാണ് പ്രതികരിക്കാത്തത് – ലുക്ക്മാന്‍

ബോഡി ഷെയ്മിംഗ് സെലിബ്രിറ്റികള്‍ക്ക് എതിരെ ആയാലും സാധാരണക്കാര്‍ക്ക് എതിരെ ആയാലും അത് സമൂഹത്തില്‍ വെച്ചുപൊറുപ്പിക്കാന്‍ കഴിയാത്ത ഒരു കാര്യമാണ്. മറ്റുള്ളവരെ വേദനിപ്പിച്ചുകൊണ്ട് ബോഡി ഷെയ്മിംഗ് നടത്തുന്നവര്‍ക്ക് ഇതിലൂടെ എന്ത് തരം ആനന്ദമാണ് ലഭിക്കുന്നത് എന്നത് മറ്റൊരു ചോദ്യമാണ്. ഇപ്പോഴിതാ വിവാഹദിനത്തില്‍ തന്നെ തന്റെയും ഭാര്യയുടേയും ഫോട്ടോകള്‍ക്ക് അടിയില്‍ വന്ന മോശം കമന്റുകളെ കുറിച്ച് പറയുകയാണ് നടന്‍ ലുക്ക്മാന്‍.

എഞ്ചിനിയര്‍ ആയിരുന്നിട്ടും സിനിമ എന്ന ആഗ്രഹത്തിന് പിറകെ നടന്ന താരം സപ്തമശ്രീ തസ്‌കര എന്ന ചിത്രത്തിലൂടെയാണ് ആദ്യമായി സിനിമാ രംഗത്ത് എത്തുന്നത്. പിന്നീട് ഒരുപാട് സിനിമകളിലൂടെ മികച്ച കഥാപാത്രങ്ങളെ അവതരിപ്പിച്ച് നടന്‍ പേക്ഷകര്‍ക്ക് മുന്നില്‍ എത്തി. കുറച്ച് നാളുകള്‍ക്ക് മുന്‍പാണ് താരത്തിന്റെ വിവാഹം നടന്നത്. വിവാഹ ചിത്രങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലായി മാറി എങ്കിലും അതോടൊപ്പം ഒരുപാട് മോശം കമന്റുകളും നടന് നേരിടേണ്ടി വന്നിരുന്നു. നിറത്തിന്റെ പേരിലായിരുന്നു താരത്തെ കളിയാക്കി കൊണ്ട് ചിലര്‍ എത്തിയത്. വാര്‍ത്തകളില്‍ എല്ലാം ഇക്കാര്യം നിറഞ്ഞു നിന്നു എങ്കിലും അദ്ദേഹം ഈ വിവരം വളരെ വൈകിയാണ് അറിഞ്ഞത്..

ആ വാര്‍ത്തകള്‍ തന്നെ ഏറെ ദുഖിതനാക്കി എന്നാണ് ലുക്ക്മാന്‍ പറയുന്നത്. എന്നാല്‍ ഇതിനെതിരെ ചോദ്യം ഉയര്‍ത്താനോ പ്രതികരിക്കാനോ അദ്ദേഹം പോയില്ല എന്നതാണ് സത്യം. അതിനുള്ള കാരണവും നടന്‍ വ്യക്തമാക്കുന്നുണ്ട്. വളരെ ചെറിയൊരു മോശം ആളുകളാണ് മോശം കമന്റുമായി വന്നത്. ബാക്കിയുള്ളവരൊക്കെ പോസിറ്റീവായിട്ടാണ് പ്രതികരിച്ചത്. അത്തരം മോശം ചിന്താഗതിയുള്ളവരോട് മനപൂര്‍വമാണ് പ്രതികരിക്കാതിരുന്നത്. കാരണം അവരൊന്നും പ്രതികരണം പോലും അര്‍ഹിക്കുന്നില്ല എന്നതാണ് മാത്രമല്ല പ്രതികരിച്ചാല്‍ ആ ആളുകള്‍ക്ക് വിസിബിലിറ്റി കിട്ടുമെന്നും ആണ് ലുക്ക്മാന്‍ പറയുന്നത്.

Aswathy