‘പഴയ നടിമാര്‍ പോലും രാത്രിയില്‍ അപരിചിതരോടൊപ്പം സഞ്ചരിക്കാറില്ല’ നടി ആക്രമിക്കപ്പെട്ട കേസില്‍ പ്രതികരിച്ച് മധു

കൊച്ചിയില്‍ നടി ആക്രമിക്കപ്പെട്ട വിഷയത്തില്‍ നടന്‍ ദിലീപിനെ പിന്തുണച്ച് നടന്‍ മധു. സീ മലയാളത്തിന് നല്‍കിയ അഭിമുഖത്തില്‍ പ്രതികരിക്കുകയായിരുന്നു നടന്‍. ദിലീപ് അങ്ങനെ ചെയ്തിട്ടുണ്ടെന്ന് താന്‍ വിശ്വസിക്കുന്നില്ലെന്നാണ് മധു പറഞ്ഞത്. ആരെയും കുറ്റപ്പെടുത്തുന്നില്ലെന്നും സത്യം ഇപ്പോഴും തനിക്കറിയില്ലെന്നും മധു പറഞ്ഞു.

അതേസമയം രാത്രിയായാല്‍ ആരും പരിചയമില്ലാത്തവരുടെ കൂടെ വാഹനത്തില്‍ പോകാറില്ല. പഴയ നടിമാര്‍ പോലും രാത്രിയില്‍ അപരിചിതരോടൊപ്പം സഞ്ചരിക്കാറില്ലെന്നും മധു പറഞ്ഞു. ആക്രമിക്കപ്പെട്ട നടി വണ്ടിയില്‍ കയറുമ്പോള്‍ വീട്ടുകാരെങ്കിലും ശ്രദ്ധിക്കേണ്ടതായിരുന്നുവെന്നും ആരെയെങ്കിലും കൂടെ അയക്കേണ്ടിയിരുന്നുവെന്നും മധു പറഞ്ഞു.

അതേസമയം മുതിര്‍ന്ന നടി മല്ലിക നടിയെ പിന്തുണച്ച് രംഗത്തെത്തിയിരുന്നു. അവരോട് തെറ്റ് ചെയ്തവര്‍ ആരായാലും നൂറ് ശതമാനം ശിക്ഷ അര്‍ഹിക്കുന്നുണ്ടെന്ന് മല്ലിക സുകുമാരന്‍ പറഞ്ഞു. ഒരു അഭിമുഖത്തിനിടയിലാണ് ഇക്കാര്യങ്ങള്‍ വെളിപ്പെടുത്തിയത്. ആ കുട്ടിക്ക് നീതി ലഭിക്കണം എന്നതില്‍ സംശയം ഇല്ല. ഇതൊക്കെ കണ്ട് പിടിക്കാന്‍ എന്താണ് ഇത്ര താമസമെന്നത് അത്ഭുതമാണ്.

പോലീസുകാര്‍ക്ക് അവരുടേതായ സമയം വേണമായിരിക്കും. എന്ത് തന്നെ ആയാലും ആ തെറ്റ് സംഭവിച്ചു എന്നത് എല്ലാവര്‍ക്കും അറിയാം. ആ കുട്ടി അവളുടെ ജോലിക്ക് വരികയായിരുന്നു. ഡബ്ബിംഗിന് വരുമ്പോള്‍ കാര്‍ വഴിയില്‍ തടഞ്ഞ് നിര്‍ത്തി നടന്ന ഒരു അതിഭീകരമായ സംഭവം. സിനിമാ രംഗത്താണ് ഇത്രയും ഭയാനകമായ ഒരു സംഭവം ആദ്യമായിട്ടുണ്ടായത് എന്ന് എല്ലാവരും മുദ്രയടിച്ചതാണ്. ഇതൊക്കെ ചെയ്യുന്നവരുടെ അച്ഛനമ്മമാര്‍ പറഞ്ഞ് കൊടുക്കേണ്ടേ നിങ്ങളെ വെച്ച് മുതലെടുക്കുകയാണ് എന്ന്. എന്തുകൊണ്ടാണ് ഇതിനൊക്കെ തക്കതായ ശിക്ഷ നല്‍കാത്തതെന്നും മല്ലിക ചോദിച്ചു.

Previous articleവിക്രമിന്റെ കലക്ഷന്‍ 300 കോടി കടന്നു! കോടികള്‍ എന്തുചെയ്യും? ഉലകനായകന്‍ പറയുന്നു
Next article‘എന്നെപ്പോലും ഞെട്ടിച്ച ഒരു സംഭവം ഉണ്ടായിട്ടുണ്ട്, കണ്ണുകള്‍ കണ്ട് മാത്രം എന്നെ തിരിച്ചറിഞ്ഞവരുണ്ട്’ ലിയോണ