മമ്മൂട്ടിയുടെ തെലുങ്ക് ചിത്രം ‘ഏജന്റ് എത്താൻ വൈകും

മമ്മൂട്ടിയും അഖിൽ അക്കിനേനിയും കേന്ദ്രകഥാപാത്രമാവുന്ന പുതിയ തെലുങ്ക് ചിത്രമാണ് ‘ഏജന്റ് ‘.അതിനാൽ തന്നെ മലയാളികളും ഏറെ ആകാംക്ഷയോടെ കാത്തിരിക്കുന്ന ഒന്നാണ് ഏജന്റ് എന്ന സിനിമ. ചിത്രത്തിന്റെ അപ്‌ഡേറ്റുകൾക്ക് സോഷ്യൽ മീഡിയയിൽ വലിയ സ്വീകാര്യതയാണ് ലഭിക്കുന്നത്.എന്നാൽ…

മമ്മൂട്ടിയും അഖിൽ അക്കിനേനിയും കേന്ദ്രകഥാപാത്രമാവുന്ന പുതിയ തെലുങ്ക് ചിത്രമാണ് ‘ഏജന്റ് ‘.അതിനാൽ തന്നെ മലയാളികളും ഏറെ ആകാംക്ഷയോടെ കാത്തിരിക്കുന്ന ഒന്നാണ് ഏജന്റ് എന്ന സിനിമ. ചിത്രത്തിന്റെ അപ്‌ഡേറ്റുകൾക്ക് സോഷ്യൽ മീഡിയയിൽ വലിയ സ്വീകാര്യതയാണ് ലഭിക്കുന്നത്.എന്നാൽ പുതിയ അപ്‌ഡേറ്റ് അല്പം നിരാശ ഉണ്ടാക്കുന്നതാണ്.

ജനുവരിയിൽ ‘ഏജന്റ്’ റിലീസ് ചെയ്യാനായിരുന്നു തീരുമാനം എന്നാൽ സിനിമയുടെ ബജറ്റ് വർദ്ധിച്ചതിനാൽ തൽക്കാലത്തേയ്ക്ക് ചിത്രീകരണം നിർത്തിവെച്ചിരിക്കുകയാണ് അതിനാൽ റിലീസ് മാറ്റേണ്ടി വന്നിരിക്കുകയാണ്. പാൻ ഇന്ത്യൻ റിലീസ് ആയി ഒരുങ്ങുന്ന സിനിമ സുരേന്ദർ റെഡ്ഢിയാണ് സംവിധാനം ചെയ്യുന്നത്. മമ്മൂട്ടി ചിത്രത്തിൽ പട്ടാള ഉദ്യോഗസ്ഥന്റെ വേഷത്തിലാണ് എത്തുന്നത് എന്ന് നേരത്തെ റിപ്പോർട്ടുകൾ വന്നിരുന്നു.

മമ്മൂട്ടി അവസാനം അഭിനയിച്ച തെലുങ്ക് ചിത്രം ‘യാത്ര’യാണ്. ആക്ഷൻ രംഗങ്ങൾക്ക് ഏറെ പ്രാധാന്യമുള്ള ചിത്രത്തിന്റെ ഛായാഗ്രഹണം നിർവഹിക്കുന്നത്. രാകുൽ ഹെരിയനാണ്. ഏജന്റ് എന്ന സിനിമ ത്രില്ലർ ബോൺ സീരിസിൽ നിന്നും പ്രചോദനമുൾക്കൊണ്ട് ഒരുക്കുന്നതാണ്.മമ്മൂട്ടിയുടേതായി ഏറ്റവും അവസാനം റിലീസ് ചെയ്ത ചിത്രം ‘റോഷാക്ക്’ ആണ്. ചിത്രം സംവിധാനം ചെയ്തത് നിസാം ബഷീർ ആണ്. ചിത്രത്തിന് മികച്ച പ്രതികരണമാണ് തിയറ്ററുകളിൽ നിന്ന് ലഭിച്ചത്.