സെൽഫി എടുക്കാൻ വന്ന ജോയ് മാത്യുവിനെ ട്രോളി മമ്മൂട്ടി!!

കഴിഞ്ഞ ദിവസം നടന്ന ട്രെയിലർ ലോഞ്ച് പരിപാടിക്കിടെ സെൽഫി എടുക്കാൻ എത്തിയ നടനും സംവിധായകനുമായ ജോയ് മാത്യുനെ നടൻ മമ്മൂട്ടി ട്രോളി. കാവ്യ ഫിലിംസ് അവതരിപ്പിക്കുന്ന മൂന്നു ചിത്രങ്ങളുടെ ട്രെയിലർ ലോഞ്ച് ആയിരുന്നു ആ…

കഴിഞ്ഞ ദിവസം നടന്ന ട്രെയിലർ ലോഞ്ച് പരിപാടിക്കിടെ സെൽഫി എടുക്കാൻ എത്തിയ നടനും സംവിധായകനുമായ ജോയ് മാത്യുനെ നടൻ മമ്മൂട്ടി ട്രോളി. കാവ്യ ഫിലിംസ് അവതരിപ്പിക്കുന്ന മൂന്നു ചിത്രങ്ങളുടെ ട്രെയിലർ ലോഞ്ച് ആയിരുന്നു ആ വേദിയിൽ നടന്നത്, ആ സമയത്തായിരുന്നു മമ്മൂട്ടിയുടെ ഈ തഗ് സംഭാഷണം . ടിനു പാപ്പച്ചൻ സംവിധാനം ചെയ്ത് ചാവേർ സിനിമയുടെ ട്രെയിലർ ലോഞ്ചിങ് സമയത്തായിരുന്നു മമ്മൂട്ടിയുടെ ഈ തഗ്.

ചാവേർ എന്ന ചിത്രത്തിന്റെ കഥയും,തിരക്കഥയും ഒരുക്കിയത് ജോയ് മാത്യു ആയിരുന്നു, നടൻ കുഞ്ചാക്കോ ബോബൻ ആയിരുന്നു മൈക്കിൽ കൂടി വിളിച്ചു പറഞ്ഞത് ജോയ് ചേട്ടനെ മമ്മൂക്കക്കൊപ്പം ഒരു സെൽഫി എടുക്കണം എന്ന്,അത് അദ്ദേഹത്തിന്റെ ആഗ്രഹം ആണെന്നും താരം വിളിച്ചു പറഞ്ഞു. ഇതുകേട്ട് മമ്മൂട്ടി ഉടൻ സ്റ്റേജിലേക്ക് എത്തുകയും, എന്നിട്ടു പറഞ്ഞു ജോയ് എന്റെ സിനിമക്ക് വേണ്ടി തിരകഥ ഒരുക്കിയിട്ടുണ്ട്. അതിനൊക്കെ അങ്കിൾ,ഇവർക്കൊക്കെ  വേറെ.

നമ്മൾക്ക് അങ്കിളും, ആന്റിയും. ഇയാൾക്കൊന്നും ഒരു ഉപകാരവും ചെയ്യരുത്, ഒരു തമാശ രൂപേണ മമ്മൂട്ടി പറഞ്ഞു. ജൂഡ് ആന്റണി സംവിധാനം ചെയ്യുന്ന 2018 , ഉണ്ണിമുകുന്ദന്റെ മാളികപ്പുറം, ജോയ് മാത്യു വിന്റെ ചാവേർ എന്നി ചിത്രങ്ങൾ ആയിരുന്നു കഴിഞ്ഞ ദിവസം ട്രെയിലർ ലോഞ്ച് നടത്തിയത്.