പിണക്കം മറന്ന് സാമന്തയെ കാണാൻ നാഗചൈതന്യ ആശുപത്രിയിൽ എത്തി?

ആരാധകരുടെ പ്രിയ താരമാണ് തെന്നിന്ത്യൻ താര സുന്ദരി സാമന്ത.താരത്തിന് ശരീരത്തിലെ പേശികളെ ദുർബലപ്പെടുത്തുന്ന മയോസൈറ്റിസ് എന്ന രോഗാവസ്ഥയുണ്ടെന്ന് അടുത്തിടെ വെളിപ്പെടുത്തിയിരുന്നു. ഇപ്പോൾ മയോസൈറ്റിസ് ബാധിതയായതിനാൽ ആശുപത്രിയിൽ ചികിത്സയിലാണ്. താരം തന്നെയാണ് ഇക്കാര്യം ആരാധകരോട് പങ്കുവച്ചത്.…

ആരാധകരുടെ പ്രിയ താരമാണ് തെന്നിന്ത്യൻ താര സുന്ദരി സാമന്ത.താരത്തിന് ശരീരത്തിലെ പേശികളെ ദുർബലപ്പെടുത്തുന്ന മയോസൈറ്റിസ് എന്ന രോഗാവസ്ഥയുണ്ടെന്ന് അടുത്തിടെ വെളിപ്പെടുത്തിയിരുന്നു. ഇപ്പോൾ മയോസൈറ്റിസ് ബാധിതയായതിനാൽ ആശുപത്രിയിൽ ചികിത്സയിലാണ്. താരം തന്നെയാണ് ഇക്കാര്യം ആരാധകരോട് പങ്കുവച്ചത്.

ഈ അസുഖം ഭേദമാകാൻ താൻ വിചാരിച്ചതിലും കൂടുതൽ സമയം വേണ്ടി വരുമെന്നാണ് നേരത്തെ തന്നെ സാമന്ത പറഞ്ഞിരുന്നു. രോഗവിവരം അറിഞ്ഞ് നിരവധി പേരാണ് നടിയ്ക്ക് പിന്തുണയും പ്രാർത്ഥനകളുമായി എത്തിയത്. സമാന്തയുടെ മുൻ ഭർത്താവ് നാഗചൈതന്യയുടെ സഹോദരനായ അഖിൽ അക്കിനേനി പ്രിയപ്പെട്ട സാം ഉടൻ സുഖം പ്രാപിക്കട്ടെ എന്ന് കമന്റുമായി എത്തിയിരുന്നു.

ഇപ്പോഴിതാ സാമന്തയുടെ രോഗവിവരം അറിഞ്ഞ് തന്റെ പിണക്കം മറന്ന് മുൻ ർത്താവായ നാഗചൈതന്യ നടിയെ കാണാൻ ആശുപത്രിയിൽ എത്തി എന്ന റിപ്പോർട്ടുകൾ പുറത്ത് വരുന്നുണ്ട്. എന്നാൽ ഇതിന് ഔദ്യോഗിക സ്ഥിരീകരണം ഇതുവരെ ഉണ്ടായിട്ടില്ല. എന്നാൽ ആ ഈ വാർത്ത തെറ്റാണെന്നും താരത്തെ കാണാൻ നാഗചൈതന്യ എത്തിയിട്ടില്ല എന്നുള്ള വാർത്തകളും വരുന്നുണ്ട്. അതേ സമയം സാമന്ത നായികയായി എത്തുന്ന പുതിയ സിനിമയാണ് ‘യശോദ’. ചിത്രം നവംബർ 11ന് തിയേറ്ററുകളിൽ എത്തും ഹരിയും ഹരീഷും ചേർന്നാണ് യശോദ സംവിധാനം ചെയ്യുന്നത്.