‘പൊറിഞ്ചു’ ആകാനൊരുങ്ങി നാഗാർജുന; ജോഷിയുടെ ‘പൊറിഞ്ചു മറിയം ജോസ്’ തെലുങ്കിലേക്ക്

സംവിധാനയകൻ ജോഷിയുടെ സുപ്പർ ഹിറ്റ് ചിത്രമായ ‘പൊറിഞ്ചു മറിയം ജോസ്’ തെലുങ്കിലേക്ക്. 2019ൽ പ്രദർശനത്തിനെത്തിയ ചിത്രത്തിൽ ജോജു ജോർജ്, നൈല ഉഷ, ചെമ്പൻ വിനോദ് എന്നിവരാണ് പ്രധാന കഥാപാത്രങ്ങളായി എത്തിയത്.നാലു വർഷത്തെ ഇടവേളയ്ക്കു ശേഷമാണ്…

സംവിധാനയകൻ ജോഷിയുടെ സുപ്പർ ഹിറ്റ് ചിത്രമായ ‘പൊറിഞ്ചു മറിയം ജോസ്’ തെലുങ്കിലേക്ക്. 2019ൽ പ്രദർശനത്തിനെത്തിയ ചിത്രത്തിൽ ജോജു ജോർജ്, നൈല ഉഷ, ചെമ്പൻ വിനോദ് എന്നിവരാണ് പ്രധാന കഥാപാത്രങ്ങളായി എത്തിയത്.നാലു വർഷത്തെ ഇടവേളയ്ക്കു ശേഷമാണ് ജോഷി സംവിധാനം ചെയ്ത സിനിമയായിരുന്നു പൊറിഞ്ചു മറിയം ജോസ്.

തെലുങ്കിൽ നാഗർജുനയാണ് ജോജു അവതരിപ്പിച്ച നായക കഥാപാത്രത്തെ അവതരിപ്പിക്കുന്നത്.സിനിമയ്ക്കായി നാഗാർജുനയെ അണിയറ പ്രവർത്തകർ സമീപിച്ചതായാണ് റിപ്പോർട്ട്.താരം സമ്മതിച്ചു എന്നാണ് അറിയാൻ കഴിഞ്ഞു. തെലുങ്ക് തിരക്കഥാകൃത്തായ പ്രസന്ന കുമാർ ആണ് പൊറിഞ്ചു മറിയം ജോസ റീമേക്ക് സംവിധാനം ചെയ്യുന്നത്.

പ്രസന്ന കുമാറിന്റെ ആദ്യ സംവിധാന സംരംഭമായാണ് പൊറിഞ്ചു മറിയം ജോസ്.അതേ സമയം ചെമ്പൻ വിനോദും നൈല ഉഷയും അവതരിപ്പിച്ച കഥാപാത്രങ്ങൾ ആരൊക്കെയാവും അവതരിപ്പിക്കുക എന്ന കാര്യം വ്യക്തമല്ല.ശ്രീനിവാസ ചിട്ടൂരിയാണ് സിനിമ നിർമിക്കുന്നത്. പൊറിഞ്ചു മറിയം ജോസ് .1985 -കാലഘട്ടത്തിൽ തൃശൂരിൽ നടക്കുന്ന ഒരു പളളി പെരുന്നാളിനോടനുബന്ധിച്ചുള്ള സംഭവവികാസങ്ങളുടെ കഥയാണ് പറഞ്ഞത്. വൻ വിജയമായിരുന്ന സിനിമ 100 ദിവസത്തിലേറെ ഈ ചിത്രം തിയേറ്ററുകളിൽ പ്രദർശിപ്പിച്ചിരുന്നു.