മതം തലയ്ക്ക് പിടിച്ചവര്‍ നസ്‌ലെനെ അപായപ്പെടുത്തിയിരുന്നെങ്കിലോ..? യുവനടനെ പിന്തുണച്ച് യൂട്യൂബര്‍ രംഗത്ത്!

പ്രധാനമന്ത്രിയ്ക്ക് എതിരെ സോഷ്യല്‍ മീഡിയയില്‍ കമന്റിട്ടെന്ന പേരില്‍ യുവനടന്‍ നസ്ലന് നേരെ രൂക്ഷമായ സൈബര്‍ ആക്രണം നടത്തിയവര്‍ക്ക് എതിരെ യൂട്യൂബര്‍ രംഗത്ത്.. എല്ലാത്തിലും മതവും വര്‍ഗീയതയും കാണുന്നവര്‍ എന്താണ് സത്യാവസ്ഥ എന്ന് അറിയാതെ നസ്ലനെ…

പ്രധാനമന്ത്രിയ്ക്ക് എതിരെ സോഷ്യല്‍ മീഡിയയില്‍ കമന്റിട്ടെന്ന പേരില്‍ യുവനടന്‍ നസ്ലന് നേരെ രൂക്ഷമായ സൈബര്‍ ആക്രണം നടത്തിയവര്‍ക്ക് എതിരെ യൂട്യൂബര്‍ രംഗത്ത്.. എല്ലാത്തിലും മതവും വര്‍ഗീയതയും കാണുന്നവര്‍ എന്താണ് സത്യാവസ്ഥ എന്ന് അറിയാതെ നസ്ലനെ രൂക്ഷമായി വിമര്‍ശിച്ചു.. പ്രമുഖ ചാനല്‍ പോസ്റ്റ് ചെയ്ത് വാര്‍ത്തയ്ക്ക് അടിയില്‍ നസ്ലന്റെ പേരിലുള്ള വ്യാജ അക്കൗണ്ടില്‍ നിന്നാണ് പ്രധാനമന്ത്രിയിക്ക് എതിരായുള്ള കമന്റ് വന്നത്. എന്നാല്‍ സംഭവം അറിഞ്ഞ നസ്ലെന്‍ ആ കമന്റിട്ടത് താന്‍ അല്ലെന്നും..

തനിക്ക് ഫേസ്ബുക്ക് ഐഡിപോലും ഇല്ലെന്നും ഇന്‍സ്റ്റഗ്രാമില്‍ വീഡിയോ പങ്കുവെച്ച് കൊണ്ട് വെളിപ്പെടുത്തിയിരുന്നു.. ഇപ്പോള്‍ യുവ നടന് സപ്പോര്‍ട്ടുമായി എത്തിയ ഒരു യൂട്യൂബ് വീഡിയോയും ശ്രദ്ധ നേടുകയാണ്… എല്ലാത്തിലും മതവും വര്‍ഗീയതയും കാണുന്നവര്‍ സത്യാവസ്ഥ അറിയാതെ നസ്ലെനേയും കുടുംബക്കാരേയും സോഷ്യല്‍ മീഡിയ വഴി അപമാനപ്പെടുത്തി…മതം തലയ്ക്ക് പിടിച്ചവര്‍ ആ നടനെ വല്ലതും ചെയ്തിരുന്നെങ്കിലോ.. എന്നാണ് വീഡിയോ പങ്കുവെച്ച് യൂട്യൂബര്‍ ചോദിക്കുന്നത്.. സീക്രട്ട് ഏജന്റ് എന്ന യൂട്യൂബ് ചാനലില്‍ ആണ് വീഡിയോ വന്നത്..യുവനടനെ ഈ അവസ്ഥയില്‍ ആക്കിയവര്‍ക്ക് എതിരെ കേസ് എടുക്കണമെന്നും തക്കതായ ശിക്ഷ നല്‍കണം എന്നും വീഡിയോയില്‍ പറയുന്നു..

കഴിഞ്ഞ ദിവസമാണ് ഒരു ഫേസ്ബുക്ക് പോസ്റ്റിന് കീഴില്‍ നസ്ലന്റെ പേരും ഫോട്ടോയുമുള്ള ഐഡിയില്‍ നിന്ന് പ്രധാനമന്ത്രിക്കെതിരെ കമന്റിട്ടത്. ഇത് തന്റെ പേരും ചിത്രവും ഉപയോഗിച്ച് നിര്‍മിച്ച വ്യാജ അക്കൗണ്ടാണെന്ന് വ്യക്തമാക്കി താരം കഴിഞ്ഞ ദിവസം രംഗത്തെത്തിയിരുന്നു. സംഭവത്തില്‍ കൊച്ചിയില്‍ സൈബര്‍ സെല്ലില്‍ പരാതി നല്‍കിയതായും നസ്‌ലെന്‍ ഇന്‍സ്റ്റാഗ്രാമില്‍ പോസ്റ്റ് ചെയ്ത വീഡിയോയില്‍ വ്യക്തമാക്കി.

സുഹൃത്തുക്കള്‍ സ്‌ക്രീന്‍ ഷോട്ട് എടുത്ത് അയച്ചുതന്നപ്പോഴാണ് ഇങ്ങനെയൊരു പ്രശ്‌നത്തേക്കുറിച്ച് താന്‍ അറിഞ്ഞത്. ഫേസ്ബുക്കില്‍ എനിക്കുള്ളത് ഒരു പേജാണ്. അത് കൈകാര്യം ചെയ്യുന്നത് ഞാനല്ലെന്നും സോഷ്യല്‍ മീഡിയയില്‍ താന്‍ അത്ര ആക്ടീവുമല്ലെന്നും യുവനടന്‍ പറഞ്ഞു.

 

 

View this post on Instagram

 

A post shared by Naslen (@naslenofficial)

ഏതോ ഒരാള്‍ ചെയ്ത കാര്യത്തിനാണ് താനിപ്പോള്‍ പഴി കേള്‍ക്കുന്നത്. അങ്ങനെ പഴി കേള്‍ക്കുമ്പോള്‍ തനിക്കുണ്ടാവുന്ന ദുഃഖം അതിഭീകരമാണ്. വീട്ടുകാരേയും പറഞ്ഞു.. ഇതാര് ചെയ്തതായാലും തന്റെ ഭാഗത്തുകൂടി നിന്ന് ഒന്ന് ചിന്തിച്ചുനോക്കണമെന്നും നസ്ലെന്‍ വീഡിയോയില്‍ പറയുന്നു.