മിനിസ്‌ക്രീന്‍ ആരാധകരുടെ പ്രിയതാരമാണ് നടന്‍ നിരഞ്ജന്‍ നായര്‍. അടുത്തിടെയാണ് താരം കുഞ്ഞ് പിറന്ന സന്തോഷം പങ്കിട്ടിരുന്നത്. നിരഞ്ജനും ഭാര്യ ഗോപികയ്ക്കും ആണ്‍ കുഞ്ഞാണ് പിറന്നത്. സോഷ്യല്‍മീഡിയയില്‍ സജീവമായ നിരഞ്ജന്‍ കുഞ്ഞിന്റെയും കുടുംബത്തിന്റെ വിശേഷങ്ങളൊക്കെ പങ്കുവയ്ക്കാറുണ്ട്. ഇപ്പോഴിതാ തന്നെ എറ്റവും വേദനിപ്പിച്ച നിമിഷത്തെ കുറിച്ചാണ് നിരഞ്ജന്‍ പറയുന്നത്.
ഭാര്യ ഗോപിക ഗര്‍ഭിണിയായത് മുതല്‍ കേള്‍ക്കേണ്ടി വന്ന പഴികളെ കുറിച്ചും തനിക്ക് വന്ന കമന്റുകളുമാണ് ഇന്‍സ്റ്റാഗ്രാമിലൂടെ പങ്കുവെച്ച പുതിയ കുറിപ്പില്‍ നടന്‍ പറയുന്നത്. മാത്രമല്ല ഗര്‍ഭിണിയായവരോട് പറയാന്‍ പാടില്ലാത്ത ചില കാര്യങ്ങളും നിരഞ്ജന്‍ ചൂണ്ടിക്കാട്ടുന്നുണ്ട്.
‘ജീവിതത്തില്‍ അവളുടെ ഓരോ സന്തോഷങ്ങളും സങ്കടങ്ങളും തൊട്ടറിഞ്ഞവന്‍ ആണ് ഞാന്‍. പ്രസവത്തെ പറ്റി അറിയാവുന്നവരുടെ ചില ചോദ്യങ്ങള്‍ ഉണ്ട്. ലോകത്തില്‍ ആദ്യത്തെ ഗര്‍ഭിണി ആയിരുന്നോ ഭാര്യ, ചന്ദ്രനില്‍ നിന്നും ഇറങ്ങി വന്നതാണോ എന്നൊക്കെ.. എന്നോടും അവളോടും ഒരു ചേച്ചി പറഞ്ഞിട്ടുണ്ട് നിങ്ങള്‍ ഇങ്ങനെ ടിക് ടോക് എടുത്ത് നടക്കാതെ കാര്യങ്ങള്‍ക്ക് ഒരു തീര്‍പ്പു ഉണ്ടാക്കൂ. വേഗം റൂമിലേക്ക് പോകു എന്ന്.
ഒട്ടും സുഖകരം അല്ലാതിരുന്ന ഗര്‍ഭകാലത്തിന് ശേഷം കുഞ്ഞൂട്ടന്‍ വന്നു. അപ്പോ അടുത്തത് ടിവി കാണരുത്, കണ്ണിന്റെ കാഴ്ച ശക്തി പോകും. പട്ടാണി കടല കഴിച്ചാല്‍ പല്ലു പറിഞ്ഞു പോകും, മുടി ചീകരുത്, പൊട്ട് തൊടരുത്. വാതിലിന്റെ കട്ടിള കടന്ന് പുറത്തേക്ക് വരരുത്, ഇതൊക്കെ ചെയ്യുന്നതും പറയുന്നതും സ്ത്രീകള്‍ തന്നെ ആണല്ലോ എന്നതാണ്.
ഗര്‍ഭിണികള്‍ക്കും പ്രസവിച്ചു കിടക്കുന്നവര്‍ക്കും അവരുടെ മനസ്സിന് സമാധാനം കിട്ടുന്നതൊക്കെ ചെയ്യാനുള്ള അനുമതിയാണ് ആദ്യം കിട്ടേണ്ടത്. അവര്‍ ജീവിക്കട്ടെന്നെ. അടുത്ത തലമുറക്കായി വലിയ ഒരു കാര്യം ചെയ്ത് വന്നിരിക്കുന്നവരാണ്’ എന്ന് പറഞ്ഞ് എല്ലാ അമ്മമാര്‍ക്കും സല്യൂട്ട് നല്‍കിയാണ് നിരഞ്ജന്‍ കുറിപ്പ് അവസാനിപ്പിക്കുന്നത്.
View this post on Instagram