നടന്‍ നോബി ആത്മഹത്യയ്ക്ക് ശ്രമിച്ചുവെന്ന വാര്‍ത്തയുടെ സത്യാവസ്ഥ ഇങ്ങനെ

നടന്‍ നോബി ആത്മഹത്യയ്ക്ക് ശ്രമിച്ചുവെന്ന വാര്‍ത്ത സോഷ്യല്‍ മീഡിയയില്‍ വീഡിയോ സഹിതം പ്രചരിച്ചിരുന്നു. ഇപ്പോഴിതാ സംഭവത്തിന്റെ സത്യാവസ്ഥ സംവിധായകന്‍ ഡി കെ ദിലീപ് വെളിപ്പെടുത്തിയിരിക്കുകയാണ്. അദ്ദേഹത്തിന്റെ സിനിമാ ചിത്രീകരണത്തിനിടെയില്‍ ആരോ എടുത്ത വീഡിയോയാണ് സോഷ്യല്‍ മീഡിയയില്‍ പ്രചരിച്ചത്. ഇതിനെതിരെ വളരെ രോഷത്തോടെയാണ് ഡി കെ ദിലീപ് പ്രതികരിച്ചത്. ചിത്രത്തിന്റെ ക്ലൈമാക്‌സ് ചിത്രങ്ങളാണ് സോഷ്യല്‍ മീഡിയയില്‍ പ്രചരിച്ചത്. തന്നെ പോലെയുള്ള നവാഗത സംവിധായകരോട് കാണിക്കുന്ന ഏറ്റവും വലിയ ചതിയാണിതെന്ന് അദ്ദേഹം തുറന്നടിച്ചു. ഇതിനെതിരെ സൈബര്‍ സെല്ലിനെ സമീപിച്ചിട്ടുണ്ടെന്നും ദിലീപ് പറഞ്ഞു. നോബിയും ഇതിനെതിരെ കേസ് കൊടുക്കുന്നുണ്ടെന്ന് അദ്ദേഹം സ്വകാര്യ മാധ്യമത്തോട് പ്രതികരിച്ചു.

ഡി.കെ.ദിലീപ് തിരക്കഥ രചിച്ച് സംവിധാനം ചെയ്യുന്ന പുതിയ ചിത്രമാണ് ”കുരുത്തോല പെരുന്നാള്‍ ‘. ഏറെ ജനപ്രീതി നേടിയ കോമഡി ഷോകളിലൂടെ പ്രേക്ഷകനു സുപരിചിതനായ ആളാണ് ഡി കെ ദിലീപ്. കോഴിക്കോട് ജില്ലയിലെ മലയോര മേഖലയായ പെരുവണ്ണാമൂഴിയില്‍ ആണ് സിനിമയുടെ ചിത്രീകരണം ആരംഭിച്ചത്. ശ്രീനിവാസന്‍ ,നെല്‍സണ്‍, ജാസി ഗിഫ്റ്റ് ,ബിബിന്‍ ജോര്‍ജ്, ബിനു അടിമാലി, എന്നിവര്‍ ചടങ്ങില്‍ ആശംസകള്‍ നേര്‍ന്നു. മിലാ ഗ്രോസ് എന്റര്‍ടൈന്‍മെന്റ് ആന്‍ഡ് മടപ്പുര മൂവിസിന്റെ ബാനറില്‍ സിജി വാസു മാന്നാനമാണ് ഈ ചിത്രം നിര്‍മ്മിക്കുന്നത്.


മലബാറിലെ കുടിയേറ്റ മേഖലയുടെ പശ്ചാത്തലത്തിലാണ് ചിത്രത്തിന്റെ കഥ പറയുന്നത്. ശ്രീനിവാസനും ഹരീഷ് കണാരനും പുറമെ നിരവധി താരങ്ങളും പുതുമുഖങ്ങളും അണിനിരക്കുന്നുണ്ട്. ഹരി നാരായണനാണ് ചിത്രത്തിലെ ഗാനങ്ങള്‍ എഴുതിയിരിക്കുന്നത്. പി.ആര്‍.ഒ ആതിര ദില്‍ജിത്ത്.

Previous articleഒന്‍പത്, ശിഖണ്ഡി,ചാന്തുപൊട്ടെന്നും വിളിച്ച് പരിഹസിക്കുന്ന പകല്‍ മാന്യന്മാര്‍ കാണുക! സീമ വിനീത്
Next articleമോഹന്‍ലാല്‍ ട്രാപ്പിലാണ്…! ഇപ്പോള്‍ അദ്ദേഹത്തെ നിയന്ത്രിക്കുന്നത് വലിയൊരു ലോബിയെന്ന് സന്തോഷ് വര്‍ക്കി!!