ബിഗ് ബോസ്സ് താരം പ്രദീപ്‌ ചന്ദ്രന്റെ വിവാഹ വീഡിയോ

മിനിസ്‌ക്രീനിലും ബിഗ്‌സ്‌ക്രീനിലും ഒരുപോലെ തിളങ്ങി നിൽക്കുന്ന താരമാണ് പ്രദീപ് ചന്ദ്രൻ, കഴിഞ്ഞ ദിവസമായിരുന്നു താരത്തിന്റെ വിവാഹം. ലോക്ക് ഡൌണ്‍ മാനദണ്ഡങ്ങള്‍ പാലിച്ചു ആയിരുന്നു വിവാഹം നടന്നത്. കരുനാഗപ്പള്ളി സ്വദേശി അനുപമയാണ് വധു. അടുത്ത ബന്ധുക്കളും…

മിനിസ്‌ക്രീനിലും ബിഗ്‌സ്‌ക്രീനിലും ഒരുപോലെ തിളങ്ങി നിൽക്കുന്ന താരമാണ് പ്രദീപ് ചന്ദ്രൻ, കഴിഞ്ഞ ദിവസമായിരുന്നു താരത്തിന്റെ വിവാഹം. ലോക്ക് ഡൌണ്‍ മാനദണ്ഡങ്ങള്‍ പാലിച്ചു ആയിരുന്നു വിവാഹം നടന്നത്. കരുനാഗപ്പള്ളി സ്വദേശി അനുപമയാണ് വധു. അടുത്ത ബന്ധുക്കളും സുഹൃത്തുക്കളും മാത്രമേ വിവാഹത്തിൽ പങ്കെടുത്തുള്ളൂ. തിരുവനന്തപുരം ഇന്‍ഫോസിസ് ജീവനക്കാരിയാണ് അനുപമ. ബിഗ് ബോസില്‍ നിന്നു പ്രദീപ്‌ പുറത്ത് വന്ന ശേഷമാണു വിവാഹം ഉറപ്പിച്ചത്. തിരുവന്തപുരത്ത് വെച്ച് സുഹൃത്തുക്കളുടെ എല്ലാം സാന്നിധ്യത്തിൽ വിവാഹം നടത്തുവാൻ ആണ് ആദ്യം തീരുമാനിച്ചത്.

എന്നാൽ കൊറോണ പടരുന്ന സാഹചര്യത്തിൽ വധു ഗൃഹത്തിൽ വെച്ച് വിവാഹം നടത്തുക ആയിരുന്നു. വിദേശത്തുള്ള സഹോദരന് വിവാഹത്തില്‍ പങ്കെടുക്കാന്‍ സാധിക്കാത്തതിന്റെ സങ്കടവും പ്രദീപ് കഴിഞ്ഞദിവസം ഫേസ്ബുക്ക് പോസ്റ്റില്‍ പങ്കുവച്ചിരുന്നു. ദൂരദര്‍ശനിലെ താഴ്‌വാര പക്ഷികളിലൂടെ അഭിനയ രംഗത്തെത്തിയ പ്രദീപ് പിന്നീട് കുഞ്ഞാലി മരയ്ക്കാര്‍, കറുത്ത മുത്ത് എന്നീ ഹിറ്റ് സീരിയലുകളില്‍ അഭിനയിച്ചു. മേജര്‍ രവി സംവിധാനം ചെയ്ത മിഷന്‍ 90 ഡേയ്‌സിലൂടെ സിനിമയിലും അരങ്ങേറ്റം കുറിച്ചു. മലയാളം ബിഗ് ബോസ് ഷോയുടെ സീസണ്‍ 2 വില്‍ മത്സരാര്‍ഥിയായിരുന്നു.

 

കടപ്പാട് : Indian Cinema Gallery