എആർ റഹ്‌മാനുമായുള്ള ബന്ധം എനിക്ക് ദോഷമായി ഭവിച്ചിട്ടുണ്ട്:തുറന്നുപറഞ്ഞ് നടൻ റഹ്‌മാൻ

മലയാളികൾക്ക് ഏറെ ഇഷ്ടമുള്ള താരമാണ് റഹ്‌മാൻ. പത്മരാജൻ ചിത്രമായ കൂടെവിടെയിലൂടെ വെള്ളിത്തിരയിൽ എത്തിയ താരമാണ് റഹ്‌മാൻ. എന്നാൽ പലർക്കും അറിയാത്തൊരു ബന്ധമുണ്ട് റഹ്‌മാനും സംഗീത സംവിധായകൻ  എആർ റഹ്‌മാനുമാനും തമ്മിൽ. ഹ്‌മാന്റെ ഭാര്യാസഹോദരിയെയാണ് എആർ…

മലയാളികൾക്ക് ഏറെ ഇഷ്ടമുള്ള താരമാണ് റഹ്‌മാൻ. പത്മരാജൻ ചിത്രമായ കൂടെവിടെയിലൂടെ വെള്ളിത്തിരയിൽ എത്തിയ താരമാണ് റഹ്‌മാൻ. എന്നാൽ പലർക്കും അറിയാത്തൊരു ബന്ധമുണ്ട് റഹ്‌മാനും സംഗീത സംവിധായകൻ  എആർ റഹ്‌മാനുമാനും തമ്മിൽ. ഹ്‌മാന്റെ ഭാര്യാസഹോദരിയെയാണ് എആർ റഹ്‌മാൻ വിവാഹം ചെയ്തിരിക്കുന്നത്.

ഇേേപ്പാഴിതാ ത്യാൻ ചാനലിന് നൽകിയ അഭിമുഖത്തിൽ തന്റെ അളിയനായ എആർ റഹ്‌മാനെക്കുറിച്ച് സംസാരിച്ചിരിക്കുകയാണ് നടൻ. തന്നോട് സിനിമയെക്കുറിച്ച് ചോദിക്കാൻ വരുന്ന ആളുകളെല്ലാം അദ്ദേഹത്തിനെയും കിട്ടുമോയെന്ന് ചോദിക്കുന്നത് പതിവാണ്. കരിയറിൽ ആ ബന്ധം തനിക്ക് ദോഷകരമായി വന്നിട്ടുണ്ടെന്ന് റഹ്‌മാൻ പറയുകയാണ്.


എന്നെ സിനിമയിലേക്ക് തിരഞ്ഞെടുക്കാനായി വരുമ്പോഴെല്ലാം അവർ എആർ റഹ്‌മാന്റെ സംഗീതത്തെക്കുറിച്ച് ചോദിക്കും. വലിയ സംവിധായകർ വരെ ഇങ്ങനെ ചോചിക്കുന്നത് പതിവാണ്. അത് നടക്കില്ലെന്നും അങ്ങനെ അപ്രോച്ച് ചെയ്യാൻ പറ്റില്ലെന്നും പറയുമ്പോഴാണ് പ്രശ്നങ്ങൾ ഉണ്ടാവുന്നത്. എആർ റഹ്‌മാൻ വരട്ടെ, അപ്പോൾ നമുക്ക് നോക്കാം എന്നാണ് പലരും പറയുന്ന മറുപടി.പൊതുവേ മറ്റുള്ളവരോട് അങ്ങനെ സഹായം ചോദിക്കുന്ന ശീലം ഇല്ലാത്തയാളാണ് ഞാൻ. മുൻപൊരിക്കൽ ഞാൻ ഇതേക്കുറിച്ച് അദ്ദേഹത്തോട് സംസാരിച്ചിട്ടുണ്ട്. മണിരത്‌നത്തിന്റെ പൊന്നിയിൻ സെൽവനുൾപ്പടെയുള്ള ചിത്രങ്ങളിൽ ഞങ്ങൾ ഒരുമിച്ച് പ്രവർത്തിച്ചിരുന്നു