മോളെക്കണ്ടാല്‍ എന്‍റെ ഫോട്ടോ കോപ്പിയാണോയെന്ന് ചോദിക്കും! മകള്‍ക്കൊപ്പമുള്ള ചിത്രവുമായി റഹ്മാന്‍! - മലയാളം ന്യൂസ് പോർട്ടൽ
Film News

മോളെക്കണ്ടാല്‍ എന്‍റെ ഫോട്ടോ കോപ്പിയാണോയെന്ന് ചോദിക്കും! മകള്‍ക്കൊപ്പമുള്ള ചിത്രവുമായി റഹ്മാന്‍!

മലയാള സിനിമയിലെ ഒരുപാട് കഥാപാത്രങ്ങളെ അവിസ്മരണീയ നടന വിസ്മയമാണ് റഹ്‌മാൻ. മലയാളത്തിന് പുറമെ മറ്റനവധി ഭാഷകളിൽ അദ്ദേഹം അഭിനയിച്ചു. പ്രേക്ഷകര്‍ക്ക് ഏറെ പ്രിയപ്പെട്ട താരങ്ങളിലൊരാളാണ് റഹ്മാന്‍. കൂടെവിടെ എന്ന സിനിമയിലൂടെയായിരുന്നു അദ്ദേഹം തുടക്കം കുറിച്ചത്. അരങ്ങേറ്റ ചിത്രത്തിലൂടെ തന്നെ ശക്തമായ പിന്തുണയായിരുന്നു അദ്ദേഹത്തിന് ലഭിച്ചത്. മുന്‍നിര സംവിധായകര്‍ക്കും താരങ്ങള്‍ക്കുമൊപ്പമെല്ലാം പ്രവര്‍ത്തിക്കാനുള്ള അവസരവും അദ്ദേഹത്തിന് ലഭിച്ചിരുന്നു. ചോക്ലേറ്റ് നായകനെന്ന വിശേഷണവും അദ്ദേഹത്തെ തേടിയെത്തുകയായിരുന്നു. ഇടക്കകാലത്ത് വെച്ച്‌ സിനിമയില്‍ നിന്നും ഇടവേളയെടുക്കുകയായിരുന്നു താരം.

 

സിനിമയ്ക്കൊപ്പം സോഷ്യല്‍ മീഡിയയിലും റഹ്മാന്‍ സജീവസാന്നിധ്യമാണ്. തന്റെ പുതിയ ചിത്രങ്ങളും വിശേഷങ്ങളുമൊക്കെ താരം സമൂഹമാധ്യമങ്ങളിലൂടെ ആരാധകരുമായി പങ്കുവയ്ക്കാറുണ്ട്.ഇക്കുറി മകള്‍ക്കൊപ്പമുള്ള ചിത്രമാണ് റഹ്മാന്‍ പങ്കുവച്ചിരിക്കുന്നത്. മകളാണ് തന്റെ ഫോട്ടോകളെല്ലാം എടുത്ത് തരാറുള്ളതെന്നും റഹ്മാന്‍ പറയുന്നു. ഈ ചിത്രം ഇതിനോടകം വൈറലാണ്.

മക്കളുടെ അഭിനയ മോഹത്തെക്കുറിച്ചും റഹ്മാന്‍ പറഞ്ഞിരുന്നു. “രണ്ടുപേര്‍ക്കും അഭിനയത്തില്‍ താല്‍പര്യമുണ്ട്. റുഷ്ദ ഡിഗ്രി പൂര്‍ത്തിയാക്കി എംബിഎക്ക് ജോയിന്‍ ചെയ്യാന്‍ തയാറെടുക്കുകയാണ്. അലീഷ ഒമ്ബതാം ക്ലാസില്‍. നല്ല റോളുകള്‍ വന്നാല്‍ തീര്‍ച്ചയായും അവര്‍ സിനിമയിലെത്തും”. മമ്മൂട്ടിയുടെ മകനും റഹ്മാന്റെ മകളും നായികാനായകന്മാരായി സിനിമ വരുമോ എന്നു ചോദിച്ചപ്പോള്‍ “എല്ലാം പ്ലാന്‍ ചെയ്യുന്നത് മുകളിലുളള ആളല്ലേ. അങ്ങനെ സംഭവിച്ചാല്‍ നല്ലതെന്നായിരുന്നു” മറുപടി. ദുല്‍ഖറിന്റെ ഹാര്‍ഡ്കോര്‍ ഫാനാണ് റുഷ്ദയെന്നും റഹ്മാന്‍ പറഞ്ഞു.

Trending

To Top