ഷാരൂഖിന്റെ ‘ജവാനി’ൽ അല്ലുവിന് പകരം എത്തുന്നത് രാം ചരൺ ?

ഷാരൂഖ് ഖാൻ നായകനാവുന്ന പുതിയ ചിത്രമാണ് ‘ജവാൻ’.അറ്റ്‌ലി സംവിധാനം ചെയ്യുന്ന ആദ്യ ബോളിവുഡ് ചിത്രത്തിൽ ഷാരൂഖ് ഖാൻ ഇരട്ടവേഷത്തിലാകും എത്തുക. സിനിമയിലെ നായിക കഥാപാത്രത്തെ അവതരിപ്പിക്കുന്നത് നയൻതാരയാണ്. അടുത്തിടെ ചിത്രത്തിലെ അതിഥി വേഷം അല്ലു…

ഷാരൂഖ് ഖാൻ നായകനാവുന്ന പുതിയ ചിത്രമാണ് ‘ജവാൻ’.അറ്റ്‌ലി സംവിധാനം ചെയ്യുന്ന ആദ്യ ബോളിവുഡ് ചിത്രത്തിൽ ഷാരൂഖ് ഖാൻ ഇരട്ടവേഷത്തിലാകും എത്തുക. സിനിമയിലെ നായിക കഥാപാത്രത്തെ അവതരിപ്പിക്കുന്നത് നയൻതാരയാണ്. അടുത്തിടെ ചിത്രത്തിലെ അതിഥി വേഷം അല്ലു അർജുൻ നിരസിച്ചിരുന്നു. ഈ സാഹചര്യത്തിൽ സിനിമയുടെ അണിയറ പ്രവർത്തകർ രാം ചരണിനെ ഈ കഥാപാത്രത്തിലേക്ക് പരിഗണിക്കുന്നുവെന്ന റിപ്പോർട്ടുകളാണ് ഇപ്പോൾ വരുന്നത്

 

ഓസ്‌കാർ ചടങ്ങിന് മുന്നോടിയായി താരം യുഎസിലാണ്. തിരിച്ചെത്തിയ ശേഷമായിരിക്കും നടൻ കഥാപാത്രത്തിന് സമ്മതം മൂളുമോ ഇല്ലയോ എന്നതിൽ വ്യക്തത ഉണ്ടാവുക.10 മുതൽ 20 മിനിറ്റ് ദൈർഘ്യമുള്ള വേഷമായിരിക്കും ഈ നടന് ഉണ്ടാവുകയെന്നും പറയപ്പെടുന്നു. അടുത്ത വർഷം ജൂൺ രണ്ടാം തീയതി റിലീസ് ചെയ്യുവാനാണ് പദ്ധതിയിട്ടിരിക്കുന്ന ജവാനിൽ പ്രിയാമണിയും പ്രധാന വേഷം ചെയ്യുന്നുണ്ട്.

ചിത്രത്തിൽ വിജയ് സേതുപതി,സന്യ മൽഹോത്ര, സുനിൽ ഗ്രോവർ, യോഗി ബാബു തുടങ്ങിയവരും സുപ്രധാന വേഷത്തിൽ ഉണ്ട്.ജികെ വിഷ്ണുവാണ് ചിത്രത്തിന്റെ ഛായാഗ്രാഹകൻ. അനിരുദ്ധ് രവിചന്ദർ ആണ് സംഗീതം.ഹിന്ദി, തമിഴ്, മലയാളം, തെലുങ്ക്, കന്നഡ ഭാഷകളിലാണ് ചിത്രം റിലീസ് ചെയ്യുന്നത്.