സുരേഷേട്ടന്റെയും സുമലത ടീച്ചറുടെയും വിവാഹം പയ്യന്നൂർ കോളേജിൽ;വൈറലായി ക്ഷണക്കത്ത്!

Follow Us :

സേവ് ദ ഡേറ്റ് വീഡിയോക്ക് പിന്നാലെ വിവാഹക്ഷണക്കത്ത് പങ്കുവച്ച് ‘ന്നാ താൻ കേസ് കൊട്’ ചിത്രത്തിലെ സുരേഷേട്ടനും സുമലത ടീച്ചറും. മെയ് 29ന്, തിങ്കളാഴ്ച രാവിലെ 9.30ന് പയ്യന്നൂർ കോളജിലാണ് വിവാഹം. ഇപ്പോഴിതാ വിവാഹക്ഷണക്കത്ത് സോഷ്യൽ മീഡിയയിൽ വൈറലായി മാറിയിരിക്കുകയാണ്. രസകരമായ പാട്ടും ചുവടുകളുമൊക്കെ ചേർന്ന ഒരു സേവ് ദി ഡേറ്റ് വീഡിയോ പിന്നൈലെയാണ് ഈ വിവാഹക്ഷണക്കത്ത്.

സേവ് ദി ഡേറ്റ് എന്നതിനൊപ്പം മെയ് 29 എന്ന തീയതി മാത്രമാണ് ഉണ്ടായിരുന്നത് എന്നതിനാൽ ഇതൊരു യഥാർഥ വിവാഹത്തിനുള്ള ക്ഷണമാണെന്ന് ചിലരെങ്കിലും തെറ്റിദ്ധരിച്ചു. പിന്നാലെ ഇത് ഒരു സിനിമയ്ക്കുവേണ്ടിയുള്ള പ്രൊമോ ആണെന്നും പ്രചരിക്കുന്നുണ്ട് എന്നാൽ എന്താണ് സംഭവം എന്നത് സസ്‌പെൻസാക്കി വെച്ചിരിക്കുകയാണ് നടൻ രാജേഷ് മാധവനും നടി ചിത്ര നായരും.

രാജേഷ് മാധവന്റെയും ചിത്ര നായരുടെയും പേരല്ല മറിച്ച് ന്നാ താൻ കേസ് കൊട് എന്ന ചിത്രത്തിലെ ഇരുവരുടെയും കഥാപാത്രങ്ങളുടെ പേരുകളാണ് വിവാഹ ക്ഷണക്കത്തിൽ പറഞ്ഞിരിക്കുന്നത്. മെയ് 29 ന് പയ്യന്നൂർ കോളെജിലാണ് വിവാഹമെന്നാണ് കത്തിൽ പറയുന്നത്. ഈ കഥാപാത്രങ്ങളുടെ പ്രണയം പറയുന്ന ഒരു പുതിയ ചിത്രത്തിൻറെ തുടക്കം അന്നേ ദിവസം ഉണ്ടാവുന്നതിൻറെ സൂചനയാണ് ഇതെന്നാണ് വിലയിരുത്തൽ.

രതീഷ് ബാലകൃഷ്ണൻ പൊതുവാൾ തന്നെയാവും ഇതിൻറെയും സംവിധാനമെന്ന് റിപ്പോർട്ടുകൾ ഉണ്ടെങ്കിലും അതിന് സ്ഥിരീകരണം ആയിട്ടില്ല. സുരേഷേട്ടന്റെയും സുമലതയുടേയും ജീവിതമാകും ചിത്രത്തിന്റെ പ്രമേയം. ഔദ്യോഗിക പ്രഖ്യാപനം തിങ്കളാഴ്ചയുണ്ടാകും. ‘ആയിരം കണ്ണുമായി’ എന്നാകും സിനിമയുടെ ടൈറ്റിൽ എന്നുമാണ് സോഷ്യൽ മീഡിയയിൽ പ്രചരിക്കുന്നത്.