‘ കണ്ടത് രണ്ടാം ഭാഗം’ കാന്താര പ്രീക്വിൽ പ്രഖ്യാപിച്ച് റിഷഭ് ഷെട്ടി

‘കാന്താര’ എന്ന ഒറ്റ ചിത്രം കൊണ്ട് രാജ്യമൊട്ടാകെ ആരാധകരെ സൃഷ്ടിച്ച് നടനും സംവിധായകനുമാണ് റിഷഭ് ഷെട്ടി. റിഷഭ് ഷെട്ടിതന്റെ കരിയർഗ്രാഫ് തന്നെ മാറ്റുകയാണ് കാന്താര എന്ന സിനിമയിലൂടെ. ചിത്രത്തിന് ലഭിച്ച സ്വീകാര്യതയും ബോക്‌സ് ഓഫീസ് നേട്ടങ്ങൾക്കും പ്രതിക്ഷകൾക്ക് അപ്പുറമായിരുന്നു. അതേ സമയം സിനിമയുടെ രണ്ടാം ഉണ്ടാവുമെന്ന സംവിധായകൻ നേരത്തെ അറിയിച്ചിരുന്നു.

എന്നാൽ അടുത്തിടെ നടന്ന കാന്താരയുടെ നൂറാം ദിവസ വിജയാഘോഷത്തിൽ പങ്കെടുക്കവെ 2024ൽ അടുത്ത ഭാഗം റിലീസ് ചെയ്യുമെന്നാണ് റിഷഭ് ഷെട്ടി അറിയിച്ചിരിക്കുന്നത്. ‘കാന്താര 2’ ചിത്രത്തിന്റെ സീക്വൽ ആയിരിക്കില്ല പ്രീക്വൽ ആകുമെന്നാണ് സംവിധായകനും നടനുമായ റിഷബ് അറിയിച്ചിരിക്കുന്നത്.അതായത് നമ്മൾ കണ്ടത് കാന്താരയുടെ രണ്ടാം ഭാഗമാണ്.

കാന്താരയിൽ പറയുന്ന പഞ്ചുരുളി ദൈവ എന്ന മിത്തിനെ അടിസ്ഥാനമാക്കിയാവും പ്രീക്വൽ ഒരുങ്ങുന്നുവെന്ന് റിഷബ് ഷെട്ടി പറഞ്ഞു.ഈ വരുന്ന ജൂണിൽ സിനിമയുടെ ഷൂട്ട് തുടങ്ങാനാണ് പദ്ധതിയിട്ടിരിക്കുന്നത്. ചിത്രീകരണത്തിൻറെ ഒരു ഘട്ടം മഴക്കാലത്ത് നടത്തേണ്ടതായതുകൊണ്ടാണ് ജൂൺ മാസം വരെ ചിത്രികരണത്തിനായി കാത്തിരിക്കുന്നത് എന്നാണ് റിഷഭ് ഷെട്ടി പറഞ്ഞത്. ഒരു പാൻ ഇന്ത്യൻ റിലീസായി കാന്താര പ്രീക്വൽ ആലോചിക്കുന്നുണ്ടെന്ന് നിർമ്മാതാവ് വിജയ് കിരഗണ്ഡൂർ നേരത്തെ പറഞ്ഞിരുന്നു.

 

Previous articleഭാവനയുടെ ഹൊറർ ത്രില്ലർ ‘ഹണ്ടി’ന് പാക്കപ്പ്!
Next articleഎപ്പോഴാണ് അമ്മയാകുന്നത് എന്ന ചോദ്യത്തിന് ഹൻസിക നൽകിയ മറുപടി കേട്ടോ?