നടി വെടിയേറ്റ് കൊല്ലപ്പെട്ട സംഭവം; ഭർത്താവ് അറസ്റ്റിൽ!

ജാർഖണ്ഡ് നടിയും യൂട്യൂബറുമായ റിയ കുമാരിയെ വെടിവെച്ച് കൊലപ്പെട്ട നിലയിൽ കണ്ടെത്തിയ സംഭവത്തിൽ വൻ ട്വിസ്റ്റ്. റിയ കുമാരി കൊലപ്പെട്ട സംഭവത്തിൽ ഭർത്താവിനെ പൊലീസ് അറസ്റ്റ് ചെയ്തു. സിനിമാ നിർമാതാവ് പ്രകാശ് കുമാറിനെയാണ് ബംഗാൾ…

ജാർഖണ്ഡ് നടിയും യൂട്യൂബറുമായ റിയ കുമാരിയെ വെടിവെച്ച് കൊലപ്പെട്ട നിലയിൽ കണ്ടെത്തിയ സംഭവത്തിൽ വൻ ട്വിസ്റ്റ്. റിയ കുമാരി കൊലപ്പെട്ട സംഭവത്തിൽ ഭർത്താവിനെ പൊലീസ് അറസ്റ്റ് ചെയ്തു. സിനിമാ നിർമാതാവ് പ്രകാശ് കുമാറിനെയാണ് ബംഗാൾ പൊലീസ് അറസ്റ്റ് ചെയ്തത്. കൊൽക്കത്ത ദേശീയപാതയിൽ മോഷണശ്രമം ചെറുക്കുന്നതിനിടെ നടിക്കു വെടിയേറ്റു മരിച്ചു എന്നാണ് പുറത്തുവന്ന വാർത്ത.

നടിയു കുടുംബവും കൊൽക്കത്തയിലേക്കു കാറിൽ സഞ്ചരിക്കുമ്പോഴാണ് സംഭവം. റിയ കുമാരി, ഭർത്താവും നിർമാതാവുമായ പ്രകാശ് കുമാർ, രണ്ട് വയസ്സുകാരിയായ മകൾ എന്നിവരാണ് കാറിലുണ്ടായിരുന്നത്. കാറിൽ യാത്ര ചെയ്യവേ ബംഗാളിലെ ഹൗറയിൽ വെച്ചാണ് നടിയെ ഭർത്താവ് കൊലപ്പെടുത്തിയത്. കഴിഞ്ഞ ദിവസം തന്നെ പൊലീസ് ഭർത്താവിനെ ചോദ്യം ചെയ്യുകയും കാർ കസ്റ്റഡിയിലെടുക്കുകയും ചെയ്തിരുന്നു.

. ഇയാൾ റിയയെ നേരത്തെയും ഉപദ്രവിച്ചിരുന്നുമെന്നാണ് പോലീസ് പറയുന്നത്. യാത്രക്കിടെ മാഹിശ്രേഖ എന്ന പ്രദേശത്തു കാർ നിർത്തി ഇവർ പുറത്തിറങ്ങിയ സമയത്താണ് മൂന്നംഗ അക്രമി സംഘം കവർച്ചക്ക് ശ്രമിച്ചതെന്നും മോഷണ ശ്രമം തടയാൻ ശ്രമിക്കവെ അക്രമികൾ റിയയെ വെടിവെച്ചെന്നുമായിരുന്നു പ്രകാശ് കുമാർ പറഞ്ഞത്‌.