തമിഴിൽ യഥാർത്ഥ പേര് വിളിക്കാൻ കാരണം ജയം രവിയാണെന്ന് നടൻ സൈജു കുറുപ്പ്

മയുഖം എന്ന സിനിമയിലൂടെ മലയാളികളുടെ പ്രിയതാരമായി മാറിയ നടനാണ് സൈജു കുറുപ്പ്. താരം അഭിനയിച്ച ‘മാളികപ്പുറം’ തിയറ്ററുകളിൽ വിജയകരമായി പ്രദർശനം തുടരുകയാണ്. ചിത്രത്തിലെ സൈജു കുറുപ്പിന്റെ കഥാപാത്രം ഏറെ പ്രശംസ പിടിച്ചുപറ്റിയ ഒന്നായിരുന്നു. തന്റെ…

മയുഖം എന്ന സിനിമയിലൂടെ മലയാളികളുടെ പ്രിയതാരമായി മാറിയ നടനാണ് സൈജു കുറുപ്പ്. താരം അഭിനയിച്ച ‘മാളികപ്പുറം’ തിയറ്ററുകളിൽ വിജയകരമായി പ്രദർശനം തുടരുകയാണ്. ചിത്രത്തിലെ സൈജു കുറുപ്പിന്റെ കഥാപാത്രം ഏറെ പ്രശംസ പിടിച്ചുപറ്റിയ ഒന്നായിരുന്നു. തന്റെ ഏറ്റവും പുതിയ ചിത്രത്തെക്കുറിച്ചുള്ള വിശദാംശങ്ങൾ പങ്കുവെക്കുന്നതിനിടെ തമിഴ് സിനിമയിൽ തന്റെ പേര് മാറ്റാനുള്ള കാരണം പറഞ്ഞിരിക്കുകയാണ് താരം.

‘അനിരുദ്ധ്’ എന്നാണ് സൈജു കുറുപ്പ് തമിഴ് സിനിമയിൽ അറിയപ്പെടുന്നത്. താൻ എന്തിനാണ് പേര് മാറ്റിയതെന്ന് താരം വെളിപ്പെടുത്തി. ”ഞാൻ തമിഴിൽ നാല് സിനിമകൾ ചെയ്തു. അവയെല്ലാം പരാജയപ്പെട്ടപ്പോൾ പേര് മാറ്റാൻ ചിലർ നിർദേശിക്കുകയായായിരുന്നു. ന്യൂമറോളജി അനുസരിച്ച് പരീക്ഷിക്കാമെന്ന് ഞാൻ കരുതി. തുടർന്ന് ഞാൻ എന്റെ പേര് അനിരുദ്ധ് എന്ന് മാറ്റുകയായിരുന്നു. എന്നാൽ ആ സിനിമയും പരാജയപ്പെട്ടു എന്നതാണ് മറഅറൊരു സത്യം.

പീന്നിട് ജയം രവിയുടെ കൂടെ അഭിനയിക്കുമ്പോൾ ഞാൻ അദ്ദേഹത്തോട് യഥാർത്ഥ പേര് സൈജു കുറുപ്പ് എന്നാണെന്ന് പറഞ്ഞു. പിന്നെ ജയം രവി എന്നെ സൈജു എന്ന് വിളിച്ചു തുടങ്ങി. അതുകൊണ്ട് അടുത്ത സിനിമയിൽ നിന്ന് എന്റെ പേര് വീണ്ടും സൈജു എന്നാക്കി മാറ്റിയെന്നാണ് നടൻ പറഞ്ഞത്.