നടൻ സമീർ ഖാഖർ അന്തരിച്ചു 

ബോളിവുഡ് നടൻ സമീർ ഖാഖർ (71)   അന്തരിച്ചു. അന്തരാവയവങ്ങൾ തകരാറിൽ ആയതിനെ തുടർന്നായിരുന്നു മരണം സംഭവിച്ചത്, നടന്റെ സഹോദരൻ ഗണേഷ് ഖാഖർ ആണ് മരണം സ്ഥിതീകരിച്ചത്. മുൻപ് ശ്വസന സംബന്ധമായ അസുഖങ്ങൾ താരത്തിന് ഉണ്ടായിട്ടുണ്ടെന്ന്…

ബോളിവുഡ് നടൻ സമീർ ഖാഖർ (71)   അന്തരിച്ചു. അന്തരാവയവങ്ങൾ തകരാറിൽ ആയതിനെ തുടർന്നായിരുന്നു മരണം സംഭവിച്ചത്, നടന്റെ സഹോദരൻ ഗണേഷ് ഖാഖർ ആണ് മരണം സ്ഥിതീകരിച്ചത്. മുൻപ് ശ്വസന സംബന്ധമായ അസുഖങ്ങൾ താരത്തിന് ഉണ്ടായിട്ടുണ്ടെന്ന് സഹോദരൻ പറയുന്നു. കഴിഞ്ഞ ദിവസം ഉറങ്ങാൻ കിടന്ന താരം ഇടക്ക് ബോധരഹിതൻ ആകുകയും , പെട്ടന്ന് ഹോസ്പിറ്റലിൽ എത്തിക്കുകയും ചെയ്യ്തിരുന്നു എന്നും സഹോദരൻ പറയുന്നു.

വെന്റിലേറ്ററിൽ ആയിരുന്ന താരം പുലർച്ചെ 4.30 യോട് ആണ് മരിക്കുന്നത്. ആന്തരികാവയവങ്ങൾ തകരാർ മൂലം ആണ് താരത്തിന് മരണം സംഭവിച്ചതെന്ന് റിപോർട്ടുകൾ പറയുന്നു. താരത്തിന് ആദരാഞ്ജലികൾ അർപ്പിച്ചു കൊണ്ട് നിരവധി സഹതാരങ്ങളും, ആരാധകരുമാണ് എത്തുന്നത്. നുക്കഡ്,സർക്കസ്സ് എന്നി ടെലിവിഷൻ പരുപാടികളിലൂടെ ആണ് താരം കൂടുതൽ ശ്രെദ്ധിക്കാൻ തുടങ്ങിയത്. സമീർ, ജയ് ഹോ, ഹസി തോ ഫസി  തുടങ്ങിയ വെബ് സീരീസുകളിലും നടൻ അഭിനയം കാഴ്ച്ച വെച്ചിരുന്നു.