ഇനിയൊരിക്കലും എനിക്കദ്ദേഹത്തെ കാണുവാൻ സാധിക്കില്ല, ശബരിയുടെ ഓർമ്മയിൽ ഭാര്യ

മലയാള സീരിയൽ പ്രേമികളുടെ ഇഷ്ടതാരം ശബരീനാഥ്‌ മരണപ്പെട്ടത് കഴിഞ്ഞ ദിവസം ആയിരുന്നു, എല്ലാവരെയും ഏറെ ദുഃഖത്തിൽ ആഴ്ത്തിയ വാർത്ത ആയിരുന്നു ശബരിയുടെ മരണം, താരത്തിന്റെ അപ്രതീക്ഷിത വിയോഗത്തിൽ സങ്കടം അറിയിച്ച് നിരവധി താരങ്ങൾ എത്തിയിരുന്നു.…

മലയാള സീരിയൽ പ്രേമികളുടെ ഇഷ്ടതാരം ശബരീനാഥ്‌ മരണപ്പെട്ടത് കഴിഞ്ഞ ദിവസം ആയിരുന്നു, എല്ലാവരെയും ഏറെ ദുഃഖത്തിൽ ആഴ്ത്തിയ വാർത്ത ആയിരുന്നു ശബരിയുടെ മരണം, താരത്തിന്റെ അപ്രതീക്ഷിത വിയോഗത്തിൽ സങ്കടം അറിയിച്ച് നിരവധി താരങ്ങൾ എത്തിയിരുന്നു. സെപ്റ്റംബര്‍ പതിനേഴിന് വീടിനടുത്ത് നിന്നും ഷട്ടില്‍ ബാറ്റ് കളിക്കുന്നതിനിടെ ശബരി തളര്‍ന്ന് വീഴുകയായിരുന്നു. ഉടന്‍ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ശബരി മരണപ്പെടുക ആയിരുന്നു. താരത്തിന്റെ മരണവർത്തയോട് അനുബന്ധിച്ച് നിരവധി താരങ്ങൾ രംഗത്ത് എത്തിയിരുന്നു, ഒരുപാട് കഥകൾ ആയിരുന്നു താരങ്ങൾക്ക് ഒക്കെ പറയുവാൻ ഉണ്ടായിരുന്നത്.

എല്ലാവർക്കും അത്രയേറെ പ്രിയപ്പെട്ട വ്യക്തി ആയിരുന്നു ശബരീനാഥ്‌. ഇപ്പോഴിതാ താരത്തിന്റെ സഞ്ചയനം നടത്തിയതിനെ കുറിച്ചുള്ള വാര്‍ത്തകളാണ് പ്രചരിക്കുന്നത്. കോവിഡ് പ്രോട്ടോക്കോള്‍ പാലിച്ച്‌ അടുത്ത സുഹൃത്തുക്കളും ബന്ധുക്കളുമാണ് ചടങ്ങില്‍ പങ്കെടുത്തത്. സഞ്ചയന വാര്‍ത്ത അറിയിച്ച്‌ കഴിഞ്ഞ ദിവസം പത്രങ്ങളില്‍ പരസ്യവും കൊടുത്തിരുന്നു. ശബരിയുടെ ഭാര്യ ശാന്തിയാണ് പരസ്യവര്‍ത്ത നല്‍കിയത്. ‘ഞങ്ങളുടെ എല്ലാമായിരുന്ന എന്റെ പ്രിയ ഭര്‍ത്താവ് ശബരിനാഥ്സ സഹിക്കാനാകാത്ത ദുഖം സമ്മാനിച്ച്‌ അകാലത്തില്‍ ഈ ലോകം വിട്ട് പോയിരിക്കുന്നു.
കാലം നല്‍കിയ ഈ വേദന എങ്ങനെ മറിക്കടക്കണമെന്ന് അറിയില്ല. ആശ്വാസമുതിര്‍ത്ത ഓരോരുത്തര്‍ക്കും നന്ദി പറയുവാന്‍ മാത്രമേ കഴിയുന്നുള്ളൂ. ഈ ദുഖം തങ്ങളുടേതെന്ന് കരുതി ആശ്വാസം പകര്‍ന്നു തന്നെ എല്ലാവര്‍ക്കും നന്ദി! എന്നാണ് ശാന്തി നല്‍കിയ പരസ്യകുറിപ്പില്‍ പറയുന്നത്.
സീരിയൽ പ്രേമികളുടെ പ്രിയ താരമായിരുന്നു ശബരി, നായകനായും  വേഷങ്ങളിലും ശബരി തിളങ്ങിയിരുന്നു, ടെക്നോപാർക്കിൽ ജോലി ചെയ്യുന്ന സമയത്തതായിരുന്നു ശബരി അഭിനയത്തിലേക്ക് എത്തിച്ചേർന്നത്. മിന്നുകെട്ട് എന്ന പരമ്പരയിൽ ആയിരുന്നു ആദ്യമായി ശബരി എത്തിയത്, പിന്നീട് താരത്തെ തേടി നിരവധി അവസരങ്ങൾ എത്തി. വളരെ പെട്ടന്നായിരുന്നു താരം ഏറെ ശ്രദ്ധിക്കപ്പെടുന്ന ഒരു താരമായി മാറിയത്.