മറ്റ് താരങ്ങളേക്കാൾ ചെറിയ തുകയാണ് എനിക്ക് കിട്ടുന്നത്; വെളിപ്പെടുത്തലുമായി ഷൈൻ ടോം ചാക്കോ

വളരെ ചുരുങ്ങിയ കാലംകൊണ്ട് മലയാളികളുടം പ്രിയതാരമായി മാറിയ നടനാണ് ഷൈൻ ടോം ചാക്കോ. ഇപ്പോഴിതാ മറ്റ് താരങ്ങളേക്കാൾ വളരെ ചുരുങ്ങിയ തുക മാത്രമാണ് തനിക്ക് ഇപ്പോഴും ലഭിക്കുന്നതെന്ന് വെളിപ്പെടുത്തിയിരിക്കുകയാണ് ഷൈൻ. അതേസമയം വേതനത്തെ കുറിച്ചല്ല…

വളരെ ചുരുങ്ങിയ കാലംകൊണ്ട് മലയാളികളുടം പ്രിയതാരമായി മാറിയ നടനാണ് ഷൈൻ ടോം ചാക്കോ. ഇപ്പോഴിതാ മറ്റ് താരങ്ങളേക്കാൾ വളരെ ചുരുങ്ങിയ തുക മാത്രമാണ് തനിക്ക് ഇപ്പോഴും ലഭിക്കുന്നതെന്ന് വെളിപ്പെടുത്തിയിരിക്കുകയാണ് ഷൈൻ. അതേസമയം വേതനത്തെ കുറിച്ചല്ല ആദ്യം ചിന്തിക്കേണ്ടതെന്നും സ്ഥിരമായ ഒരു ജോലിയെ കുറിച്ചാണ് ചിന്തിക്കേണ്ടത് എന്നുമാണ് താരം പറയുന്നത്.


ഭാരത സർക്കസ് ചിത്രത്തിന്റെ ഓഡിയോ ലോഞ്ചുമായി ബന്ധപ്പെട്ട് നടന്ന പ്രസ് മീറ്റിലാണ് ഷൈൻ ടോം ചാക്കോ ഇത്തരത്തിലൊരു പ്രതികരണം നടത്തിയത്. താൻ സിനിമയിൽ വന്നിട്ട് പത്തിരുപത് കൊല്ലമായി. ആദ്യമായി കിട്ടിയ ശമ്പളം 1200 രൂപയായിരുന്നുവെന്നും താരം പറഞ്ഞു. സോഹൻ സീനുലാൽ സംവിധാനം ചെയ്യുന്ന ചിത്രമാണ് ‘ഭാരത സർക്കസ്’

ഇന്ന് കിട്ടുന്നതും അതും തമ്മിൽ വളരെ വലിയ വ്യത്യാസം ഉണ്ടെന്നും കൂടാതെ മറ്റ് താരങ്ങളെക്കാൾ വളരെ ചുരുങ്ങിയ തുകയാണ് താൻ വാങ്ങുന്നത്. താൻ പലപ്പോഴും ചോദിക്കുന്നതിനേക്കാൾ ചെറിയ തുകയാണ് കിട്ടാറുമുള്ളതെന്നും എന്നാൽ കാശിന് വേണ്ടി ഒരു വർക്ക് കളയാൻ ഞാൻ തയ്യാറാവാറില്ല കാരണം വർക്കാണ് നമുക്ക് വേണ്ടതെന്നും ഷൈൻ ടോം ചാക്കോ വ്യക്തമാക്കി