അഭിനയിക്കുമ്പോള്‍ ജോഷി സാര്‍ നല്‍കിയ ആ വലിയ ഉപദേശം..! ഒരിക്കലും അങ്ങനെ ചെയ്യരുത്..! – സിദ്ദിഖ്

തന്റെ അഭിനയ ജീവിതത്തില്‍ സംവിധായകന്‍ ജോഷി ചെലുത്തിയ സ്വാധീനത്തെ കുറിച്ച് നടന്‍ സിദ്ദിഖ് പറഞ്ഞ വാക്കുകളാണ് ശ്രദ്ധ നേടുന്നത്. അന്ന് സിനിമയില്‍ എത്തിയപ്പോള്‍ നിനക്ക് നടക്കാന്‍ പോലും അറിയില്ലേടാ.. എന്ന് അദ്ദേഹം എന്നോട് ചോദിച്ചു…

തന്റെ അഭിനയ ജീവിതത്തില്‍ സംവിധായകന്‍ ജോഷി ചെലുത്തിയ സ്വാധീനത്തെ കുറിച്ച് നടന്‍ സിദ്ദിഖ് പറഞ്ഞ വാക്കുകളാണ് ശ്രദ്ധ നേടുന്നത്. അന്ന് സിനിമയില്‍ എത്തിയപ്പോള്‍ നിനക്ക് നടക്കാന്‍ പോലും അറിയില്ലേടാ.. എന്ന് അദ്ദേഹം എന്നോട് ചോദിച്ചു എന്നാണ് സിദ്ദിഖ് കൗമുദിക്ക് നല്‍കിയ അഭിമുഖത്തില്‍ പറഞ്ഞത്. ന്യൂഡെല്‍ഹി എന്ന സിനിമയില്‍ അഭിനയിച്ച സമയത്തെ അനുഭവങ്ങളാണ് അദ്ദേഹം പങ്കുവെച്ചത്. ആ സിനിമയില്‍ ഒരു ജയിലില്‍ കഴിയുന്ന വ്യക്തി നടക്കുന്ന രീതി അല്ലായിരുന്നു എന്റേത്, ആ കഥാപാത്രം അങ്ങനെ അല്ലായിരുന്നു നടക്കേണ്ടത്.

ഞാന്‍ ശരിയായല്ല ചെയ്തിരുന്നത് എന്ന സിദ്ദിഖ് പറയുന്നു.. കാരണം ഒരു കഥാപാത്രം അവതരിപ്പിക്കുമ്പോള്‍ ഒരു നടന്‍ എന്ന നിലയില്‍ തന്റെ നടപ്പും നില്‍പ്പും എല്ലാം മാറ്റണം എന്ന് സിദ്ദിഖ് പറയുന്നു. കഥാപാത്രത്തിന്റെ ശരിയായ ബോഡി ലാംഗ്വേജ് നമ്മള്‍ മനസ്സിലാക്കിയിരിക്കണം.. നടത്തം പോലും ശ്രദ്ധിക്കണം.. ഒരു പോലീസുകാരന്റെ നടപ്പ് പോലെയല്ല അയാള്‍ പിടിച്ചുകൊണ്ട് പോകുന്ന കള്ളന്റെ നടത്തം എന്ന് അദ്ദേഹം പറഞ്ഞു.. അതേസമയം, ലേലം എന്ന സിനിമയില്‍ അഭിനയിക്കുമ്പോഴും അദ്ദേഹം തനിക്ക് നല്‍കിയ ഉപദേശത്തെ കുറിച്ച് സിദ്ദിഖ് പറഞ്ഞു.. ജോഷി സാര്‍ പറഞ്ഞ വാക്കുകള്‍ സിദ്ദിഖ് പങ്കുവെച്ചത് ഇങ്ങനെ..

ഒരിക്കലും നിന്നെ ഒരു സിനിമയില്‍ അഭിനയിക്കാന്‍ വിളിച്ചാല്‍.. ഇല്ല വരില്ല എന്ന് നീ ഒരിക്കലും പറയരുത്.. അങ്ങനെ നീ പറഞ്ഞാല്‍ അതിന് അര്‍ത്ഥം.. ഒന്നുകില്‍ ആ കഥാപാത്രത്തെ അഭിനയിപ്പിച്ച് ഫലിപ്പിക്കാന്‍ നിനക്ക് ധൈര്യം ഇല്ലെന്നാണ്. അല്ലെങ്കില്‍ ആ സംവിധായകനെ ഇഷ്ടമല്ലാതെ നീ അയാളെ തെറ്റിദ്ധരിച്ചത്

Siddique

കൊണ്ടായിരിക്കും.. പക്ഷേ.. അങ്ങനെ ചെയ്താല്‍ ഒരു മനുഷ്യനെ നീ വേദനിപ്പിക്കുകയാണ്.. നാളെ നീ ആ സംവിധായകന്റെ അടുത്ത് ചാന്‍സ് ചോദിച്ച് ചെല്ലേണ്ടി വന്നാല്‍… അത് എങ്കിലും ഓര്‍ക്കണം എന്നാണ് അദ്ദേഹം പറഞ്ഞത് എന്നും സിദ്ദിഖ് പറയുന്നു.