Film News

ചിമ്പുവിന്റെ ‘പത്ത് തല’യില്‍ അനു സിത്താരയും!

ആരാധകർ ഏറെ ആകാംക്ഷയോടെ കാത്തിരിക്കുന്ന ചിത്രമാണ് ചിമ്പുവിന്റെ പത്ത് തല. ഒബേലി എൻ കൃഷ്ണയാണ് ചിത്രം സംവിധാനം ചെയ്യുന്നത്. ‘പത്തു തല’യുടെ റിലീസ് മാർച്ച് 30ന് ആയിരിക്കും എന്ന് നേരത്തെ പ്രഖ്യാപിച്ചിരുന്നു.കഴിഞ്ഞ ദിവസം ചിത്രത്തിന്റെ ഒരു ഗാനത്തിന്റെ ലിറിക്കൽ വീഡിയോ പുറത്തുവിട്ടിരുന്നു.


എ ആർ റഹ്‌മാൻ സ്വന്തം സംഗീതത്തിൽ ആലപിച്ച ഗാനത്തിന്റെ വീഡിയോയാണ് പുറത്തുവിട്ടിരിക്കുന്നത്.സംവിധായകൻ ഒബേലി എൻ കൃഷ്ണ തന്നെ തിരക്കഥയും എഴുതുകയും എ ആർ റഹ്‌മാൻ സംഗീത സംവിധാനം നിർവഹിക്കുകയും ചെയ്യുന്ന ‘പത്ത് തല’യുടെ ഓഡിയോ റ്റൈറ്റ്‌സ് സോണി മ്യൂസിക്കാണ് സ്വന്തമാക്കിയത്.ചിത്രത്തിൽ മലയാളി താരം അനു സിത്താര പ്രധാന കഥാപാത്രമാവുന്നുണ്ട്.


പ്രിയാ ഭവാനി ശങ്കർ, കാർത്തിക്, ഗൗതം വാസുദേവ് മേനോൻ, എന്നിവരാണ് മറ്റ് കഥാപാത്രങ്ങളാകുന്നത്. ചിത്രത്തിനായി ഫറൂഖ് ജെ ബാഷയാണ് ചിത്രത്തിന്റെ ഛായാഗ്രാഹണം നിർവഹിക്കുന്നത്. പ്രവീൺ കെ എൽ ആണ് എഡിറ്റിംഗ് നിർവഹിക്കുന്നത്.’പത്ത് തല’യുടെ ചിത്രീകരണം പൂർത്തിയായതായി നിർമ്മാതാക്കൾ നേരത്തെ അറിയിച്ചിരുന്നു.’പത്ത് തല’യുടെ ഒടിടി റൈറ്റ്‌സ് ആമസോൺ പ്രൈം വീഡിയോ വൻ തുകയ്ക്ക് വിറ്റുപോയിരുന്നു.

Recent Posts

കണ്ണൂര്‍ സ്‌ക്വാഡ് കാണാനെത്തി ഒറിജിനല്‍ ‘കണ്ണൂര്‍ സ്‌ക്വാഡ്’ അംഗങ്ങള്‍

മെഗാ സ്റ്റാര്‍ മമ്മൂട്ടിയുടെ കണ്ണൂര്‍ സ്‌ക്വാഡ് തിയ്യേറ്ററില്‍ നിറഞ്ഞ സദസ്സില്‍ പ്രദര്‍ശനം തുടരുകയാണ്. തിയ്യേറ്ററില്‍ മികച്ചാഭിപ്രായമാണ് ചിത്രം നേടുന്നത്. ഇപ്പോഴിതാ…

38 mins ago

മരണം വരെ കൂടെ ഉണ്ടാകും!! ലയനയെ ചേര്‍ത്ത് പിടിച്ച് ഹാഷ്മി

സോഷ്യലിടത്തെ വൈറല്‍ താരമാണ് ലയന കുറുപ്പ്. തന്റെ പരിമിതികളെ ഊര്‍ജ്ജമാക്കി നിരവധി പേര്‍ക്ക് പ്രചോദനം പകരുകയാണ് ലയന. ഫോട്ടോഷൂട്ടുകളിലൂടെയാണ് ലയന…

4 hours ago

ഫുട്പാത്തിലൂടെ നടന്ന ദമ്പതികളെ ഇടിച്ച് തെറിപ്പിച്ച് നടന്‍!! ഭാര്യ മരിച്ചു, ഭര്‍ത്താവ് ഗുരുതരാവസ്ഥയില്‍

നടന്‍ ഓടിച്ച കാറിടിച്ച് ഫുട്പാത്തിലൂടെ നടന്ന സ്ത്രീ മരിച്ചു. കന്നഡ നടന്‍ നാഗഭൂഷണയുടെ കാറാണ് അപകടമുണ്ടാക്കിയത്. ശനിയാഴ്ച രാത്രി ബെംഗളൂരുവില്‍…

5 hours ago