ദുൽഖറിനെ നായകനാക്കിയുള്ള സിനിമയെ കുറിച്ച് സൗബിൻ ഷാഹിർ പറയുന്നു!!

ദുൽഖർ സൽമാനെ നായകനാക്കി താൻ സംവിധാനം ചെയ്യുന്ന പുതിയ ചിത്രത്തെ കുറിച്ചുള്ള പുതിയ വിവരങ്ങൾ പങ്കുവെച്ച് നടൻ സൗബിൻ ഷാഹിർ. താൻ അടുത്ത് തന്നെ ഒരു സിനിമ സംവിധാനം ചെയ്യുമെന്നും അതിൽ ഏത് ചെയ്യുമെന്ന്…

ദുൽഖർ സൽമാനെ നായകനാക്കി താൻ സംവിധാനം ചെയ്യുന്ന പുതിയ ചിത്രത്തെ കുറിച്ചുള്ള പുതിയ വിവരങ്ങൾ പങ്കുവെച്ച് നടൻ സൗബിൻ ഷാഹിർ. താൻ അടുത്ത് തന്നെ ഒരു സിനിമ സംവിധാനം ചെയ്യുമെന്നും അതിൽ ഏത് ചെയ്യുമെന്ന് തീരുമാനിച്ചിട്ടില്ലെന്നുമാണ് സൗബിൻ ഷാഹിർ പറഞ്ഞിരിക്കുന്നത്. തന്റെ ഏറ്റവും പുതിയ ചിത്രമായ വെള്ളരി പട്ടണത്തിന്റെ പ്രസ്സ് മീറ്റിലാണ് സൗബിൻ ഇക്കാര്യങ്ങൾ തുറന്ന് പറഞ്ഞത്.

തന്റൈ കയ്യിൽ ‘ഒന്ന് രണ്ട് സ്‌ക്രിപ്റ്റുകളുണ്ട്, അതിൽ ഏതാണെന്ന് ഇതുവരെ തീരുമാനിച്ചിട്ടില്ലെന്നും ദുൽഖറിനെ നായകനാക്കി ചെയ്യാനിരുന്ന ഓതിരം കടകം എന്ന ചിത്രം കുറച്ച് നാളത്തേക്ക് മാറ്റിവെച്ചിരിക്കുകയാണ്. അതിന് മുൻപ് വേറെ ഒരു സിനിമ ഈ വർഷം തന്നെ ചെയ്യാമെന്നാണ് കരുതുന്നത്’, സൗബിൻ പറഞ്ഞു.ദുൽഖർ സൽമാൻ സൗബിന്റെ ആദ്യ സംവിധാന സംരംഭമായ ‘പറവ’ എന്ന ചിത്രത്തിൽ ഒരു പ്രധാന കഥാപാത്രം ചെയ്തിരുന്നു. മികച്ച പ്രതികരണം നേടിയ സിനിമ ബോക്സ് ഓഫീസിലും വൻ വിജയമാണ് നേടിയത്.

അതേസമയം, സൗബിൻ ഷാഹിറും മഞ്ജു വാര്യയരും പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്ന ‘വെള്ളരിപ്പട്ടണം’ എന്ന സിനിമ മാർച്ച് 24ന് റിലീസിന് എത്തുകയാണ്. നവാഗതനായ മഹേഷ് വെട്ടിയാർ സംവിധാനം ചെയ്യുന്ന
ചിത്രമാണ്‌ വെള്ളരിപട്ടണം.