കുതിരവട്ടം പപ്പുവിനെ ഒഴിവാക്കണം എന്ന് പറഞ്ഞു..! പൂനെ ഫിലീം ഇന്‍സ്റ്റിറ്റ്യൂട്ടില്‍പോലും പഠിച്ചിട്ടില്ലാത്ത ആ സംവിധായകന്‍..!!

സിനിമയിലും ജീവിതത്തിലും തന്റെ ആദര്‍ശങ്ങളേയും നിലപാടുകളേയും ഉയര്‍ത്തിപ്പിടിക്കുന്ന നടനാണ് ശ്രീനിവാസന്‍. ഇക്കാരണത്താല്‍ അദ്ദേഹത്തിന് ശത്രുക്കളും ഉണ്ടായിട്ടുണ്ട്. കഴിഞ്ഞ ദിവസങ്ങളിലായി അദ്ദേഹത്തെ അസുഖത്തെ തുടര്‍ന്ന് ആശുപത്രിയില്‍ പ്രേവേശിപ്പിച്ച വാര്‍ത്തകള്‍ പുറത്ത് വന്നിരുന്നു. കുറിച്ച് നിമിഷങ്ങള്‍ക്കകം തന്നെ…

സിനിമയിലും ജീവിതത്തിലും തന്റെ ആദര്‍ശങ്ങളേയും നിലപാടുകളേയും ഉയര്‍ത്തിപ്പിടിക്കുന്ന നടനാണ് ശ്രീനിവാസന്‍. ഇക്കാരണത്താല്‍ അദ്ദേഹത്തിന് ശത്രുക്കളും ഉണ്ടായിട്ടുണ്ട്. കഴിഞ്ഞ ദിവസങ്ങളിലായി അദ്ദേഹത്തെ അസുഖത്തെ തുടര്‍ന്ന് ആശുപത്രിയില്‍ പ്രേവേശിപ്പിച്ച വാര്‍ത്തകള്‍ പുറത്ത് വന്നിരുന്നു. കുറിച്ച് നിമിഷങ്ങള്‍ക്കകം തന്നെ അത് ശ്രീനിവാസന്റെ മരണ വാര്‍ത്തയും ആയി മാറി. എന്നാല്‍ ഇത്തരം വ്യാജ വാര്‍ത്തകളെ പോലും വളരെ തമാശയായാണ് അദ്ദേഹം കണ്ടത്. ശ്രീനിവാസനെ കുറിച്ചുള്ള വാര്‍ത്തകള്‍ എങ്ങും നിറയുമ്പോള്‍

അദ്ദേഹത്തിന്റെ പഴയകാല അഭിമുഖങ്ങളും സോഷ്യല്‍ മീഡിയയില്‍ ഉയര്‍ന്നു വരികയാണ്. പ്രമുഖ ചാനല്‍ സംപ്രേക്ഷണം ചെയ്ത ഒരു പരിപാടിയില്‍ വെച്ച് തന്റെ തുടക്ക കാലത്തെ കുറിച്ചും നിര്‍മ്മാതാവിനെ പറ്റിച്ച ഒരു സംവിധായകനെ കുറിച്ചും കുതിരവട്ടം പപ്പുവിനെ സിനിമയില്‍ നിന്ന് ഒഴിവാക്കണം എന്ന് അയാള്‍ പറഞ്ഞതിനെ കുറിച്ചും ശ്രീനിവാസന്‍ പറഞ്ഞ വാക്കുകളാണ് ഇപ്പോള്‍ പ്രേക്ഷക ശ്രദ്ധ നേടുന്നത്… അദ്ദേഹത്തിന്റെ വാക്കുകള്‍ ഇങ്ങനെയായിരുന്നു… സിനിമയില്‍ എത്തിയ സമയത്താണ് ഒരു പുതുമുഖ സംവിധായകന്റെ സിനിമയില്‍ നിന്ന് ഓഫര്‍ വന്നത്. അയാളെ കുറിച്ച് തിരക്കിയിട്ടായിരുന്നു ആ സിനിമയില്‍ ജോയിന്‍ ചെയ്തത്.

Actor Sreenivasan3

മോഹന്‍ലാലും മമ്മൂട്ടിയുമൊക്കെ അഭിനയിക്കുന്ന ചിത്രമായിരുന്നു ഇതിന് മുന്‍പ് സിനിമയില്‍ അദ്ദേഹം വര്‍ക്ക് ചെയ്തിട്ടില്ല. എന്നാല്‍ പൂനെ ഫിലിം ഇന്‍സ്റ്റിറ്റ്യൂട്ടിലാണ് പഠിച്ചത് എന്നാണ് പറഞ്ഞത്. കുതിരവട്ടം പപ്പുവിനെ സിനിമയില്‍ നിന്ന് ഔട്ട് ആക്കണമെന്ന് സംവിധായകന്‍ എന്നോട് പറഞ്ഞു. അദ്ദേഹം എന്റെ അടുത്ത സുഹൃത്താണ്. പുള്ളി അവിടെ ജീവിച്ചോട്ടെ അദ്ദേഹത്തെ ഔട്ടാക്കാനൊന്നും താന്‍ പോകുന്നില്ലെന്ന് മറുപടിയും നല്‍കി. അല്ല നമ്മള്‍ വിചാരിച്ചാല്‍ നടക്കുമെന്ന് പുള്ളി

തന്നോട് വീണ്ടും പറഞ്ഞു. അങ്ങനെ വിചാരിക്കുന്നില്ലെന്ന് തിരിച്ചും പറഞ്ഞു. എന്റെ ഷോട്ടിനെ കുറിച്ച് എന്നോട് പറഞ്ഞുകൊണ്ടേയിരുന്നു, ഷോട്ട് താന്‍ പറഞ്ഞത് പോലെ തന്നെ ചെയ്യണമെന്ന് വീണ്ടും ആവര്‍ത്തിച്ചു. ക്യാമറമാനോട് ഇതേ കുറിച്ച് സംസാരിച്ചിരുന്നു ഞാന്‍. പിന്നീടാണ് ഈ സംവിധായകന്‍ നിര്‍മ്മാതാവിനെ പറ്റിക്കുക ആയിരുന്നു എന്നും അയാള്‍ പുനൈ ഇന്‍സ്റ്റിറ്റ്യൂട്ടില്‍ നിന്ന് സംവിധാനം പഠിച്ചിട്ടില്ലെന്നും ഒരു മാസത്തെ ഒരു കോഴ്സിന് മാത്രമാണ് പോയത് എന്നും അറിഞ്ഞത്.