ചെമ്പരുത്തിയിലെ ആനന്ദ് വിവാഹിതനാകുന്നു, വധുവിനെ പരിചയപ്പെടുത്തി താരം - മലയാളം ന്യൂസ് പോർട്ടൽ
Film News

ചെമ്പരുത്തിയിലെ ആനന്ദ് വിവാഹിതനാകുന്നു, വധുവിനെ പരിചയപ്പെടുത്തി താരം

മിനിസ്ക്രീൻ പ്രേക്ഷകരുടെ ഇഷ്ട പരമ്പരയാണ് ചെമ്പരുത്തി, സീ കേരളത്തിൽ സംപ്രേക്ഷണം ചെയ്യുന്ന പരമ്പരക്ക് ആരാധകർ ഏറെയാണ്, മലയാളത്തിലെ സീരിയൽ റേറ്റിംഗിൽ മുൻപന്തിയിൽ നിൽക്കുന്ന പരമ്പരയാണ് ചെമ്പരുത്തി, മലയാളത്തിലെ തന്നെ മികച്ച സീരിയലുകൾ സംപ്രേക്ഷണം ചെയ്യുന്ന സീ കേരളത്തിലാണ് ചെമ്ബര്ത്തിയും സംപ്രേക്ഷണം ചെയ്യുന്നത്, പരമ്പര തുടങ്ങിയ സമയം മുതൽ റേറ്റിംഗിൽ വളരെ മുൻപന്തിയിലാണ് പരമ്പര. എല്ലാ റെക്കോർഡുകളും ഭേദിച്ച് മുന്നോട്ട് പോകുകയാണ് പരമ്പര. സീരിയൽ സംവിധാനം ചെയ്യുന്നത് എസ് ജനാർദ്ദനനാണ്. തുടക്കം മുതൽ തന്നെ വളരെ മികച്ച പ്രതികരണമാണ് ചെമ്പരുത്തിക്ക് ലഭിക്കുന്നത്. തൃച്ചംബരം തറവാട്ടിലെ മൂത്ത മാറുകളാണ് അഖിലാണ്ഡേശ്വരി, തറവാട്ടിലെ എല്ലാ കാര്യങ്ങളും തീരുമാനിക്കുന്നത് അവിടുത്തെ മൂത്ത മരുമകളാണ്.

രണ്ടുമക്കളാണ് അഖിലാണ്ഡേശ്വരിക്ക്, അരവിന്ദും ആനന്ദും, വീട്ടിലെ ഡ്രൈവറാണ് ദാസ്, തൃച്ചംബരം തറവാടിനോട് വളരെ സ്നേഹവും ആത്മാര്ഥതയുമുള്ള ദാസിനെ തറവാട്ടിലെ എല്ലാവര്ക്കും വളരെ ഇഷ്ടമാണ്, അതുകൊണ്ട് തന്നെ തറവാടിനോട് ചേർന്നുള്ള ഒരു വീട് അഖിലാണ്ഡേശ്വരി ദാസിന് നൽകിയിട്ടുണ്ട്, ഇവിടേക്ക് എത്തുന്ന ദാസിന്റെ മൂത്ത മകൾ കല്യാണി തൃച്ഛംബരത്ത് ആദ്യം കുറച്ച് പ്രശ്നങ്ങൾ ഉണ്ടാക്കുകയും പിന്നീട് അവിടെ എല്ലാവര്ക്കും പ്രിയപ്പെട്ടവളാകുകയും ചെയ്യുന്നുണ്ട്. പിന്നീട് അഖിലാണ്ഡേശ്വരിയുടെ മൂത്തമകൻ അനന്ദുമായി പ്രണയതിൽ ആകുകയും ആനന്ദിനെ വിവാഹം കഴിക്കുകയും ചെയ്യുന്നുണ്ട്.

പരമ്പരയിലെ നായകനും നായികയുമായി എത്തി പ്രേക്ഷകരുടെ ശ്രദ്ധ നേടിയ താരങ്ങളാണ് അമല ഗിരീഷും, സ്റ്റെബിൻ ജേക്കബും, പ്രേക്ഷകരുടെ ഇഷ്ടതാരമാണ് സ്റ്റെബിൻ, ഇപ്പോൾ താരം പങ്കുവെച്ച ഒരു ഫോട്ടോയാണ് സോഷ്യൽ മീഡിയയിൽ ഏറെ ശ്രദ്ധ നേടുന്നത്. പ്രിയസഖി എന്ന് പറഞ്ഞ് താരം ഒരു പെൺകുട്ടിക്കൊപ്പമുള്ള ചിത്രം പങ്കുവെച്ചിരിക്കുകയാണ്. എന്നാൽ ചിത്രത്തിനൊപ്പം പെൺകുട്ടിയുടെ പേരോ മറ്റുവിവരങ്ങളോ ഒന്നും തന്നെ പങ്കുവെച്ചിട്ടില്ല.

ഇത് വല്ലാത്ത ഞെട്ടിക്കൽ ആയിപോയി, ലവർ ആണോ, വിവാഹം കഴിഞ്ഞോ എന്നൊക്കെയാണ് താരത്തിനോട് പ്രേക്ഷകർ ചോദിക്കുന്നത്

Join Our WhatsApp Group

Trending

To Top
Don`t copy text!