Home Film News നടൻ സുദേവ് നായർ  വിവാഹിതനായി

നടൻ സുദേവ് നായർ  വിവാഹിതനായി

നടൻ സുദേവ് നായർ വിവാഹിതനായി, വധു മോഡൽ അമർ ദീപ് കൗർ ആണ്, ഇരുവരും കുറച്ചു നാളുകളായി പ്രണയത്തിൽ ആയിരുന്നു, ഇപ്പോൾ ഇരുവരും ഗുരുവായൂർ ക്ഷേത്രത്തിൽ വെച്ച് വിവാഹിതരായിരിക്കുകയാണ്, ഈ ചടങ്ങിൽ അടുത്ത ബന്ധുക്കളും, സുഹൃത്തുക്കളും മാത്രമാണ് പങ്കെടുത്തിരുന്നത്, പാലക്കാട് സ്വാദേശികളായ വിജയകുമാറിന്റെയും, സുഭദ്രയുടയും മകൻ ആണ് സുദേവ്, എന്നാൽ നടൻ മുബൈയിൽ ആണ് വളർന്നത്

അനാർക്കലി, ഇസ്ര, കായംകുളം കൊച്ചുണ്ണി, ഭീഷ്മ പർവ്വം, പത്തൊൻപതാം നൂറ്റാണ്ടു, വൺ, തുറമുഖം, മാമാങ്കം തുടങ്ങിയ ചിത്രങ്ങളിൽ എല്ലാം തന്നെ അഭിനയിച്ചിട്ടുണ്ട്, കൂടാതെ നടനെ സംസ്ഥാന അവാർഡും ലഭിച്ചിട്ടുണ്ട്, വധു അമർ ദീപ് കൗർ ഗുജറാത്തിലാണ് ജനിച്ചു വളർന്നത്, മോഡലിംഗ് രംഗത്തുള്ള  അമർ ദീപ് കൗർ  നിരവധി സൗന്ദര്യ മത്സരങ്ങളിൽ വിന്നറാകുകയും ചെയ്യ്തിട്ടുണ്ട്

 

Exit mobile version