സുഹൃത്തിന് കുട്ടിയുണ്ടാകുവാന്‍ ആരും സമ്മതിക്കാത്തത് ചെയ്തു എന്നാല്‍ സുഹൃത്ത് ചതിക്കുകയാണ് ചെയ്തതെന്ന് സുധീര്‍

വില്ലന്‍ വേഷങ്ങളിലൂടെ ശ്രദ്ധേയനായ താരമാണ് സുധീര്‍. ക്യാന്‍സറിന്റെ പിടിയില്‍ നിന്നും മുക്തനായി സിനിമയിലേക്ക് തിരിച്ചെത്തുവാനുള്ള ശ്രമത്തിലാണ് താരം. എന്നാല്‍ സുധീറിനെയും സുധീറിന്റെ ഭാര്യ പ്രിയയെയും അഭിന്ദിക്കുകയാണ് സോഷ്യല്‍ മീഡിയ. കുട്ടികള്‍ ഇല്ലാത്ത ദമ്പതികള്‍ക്ക് പ്രിയ അണ്ഡം ദാനം ചെയ്തിരുന്നു. ഈ പ്രവര്‍ത്തിക്കാണ് സുധീറിനെയും പ്രിയയെയും ആരാധകര്‍ അഭിനന്ദിക്കുന്നത്.

ഒരു ചാനല്‍ പരിപാടിയിലാണ് താരം മനസ്സ് തുറന്നത്. തന്റെ സുഹൃത്തിനും ഭാര്യയ്ക്കും കുട്ടികള്‍ ഉണ്ടാകില്ലെന്ന് അറിഞ്ഞപ്പോഴാണ് ഇങ്ങനെ ഒരു തീരുമാനത്തില്‍ എത്തിയതെന്ന് സുധീര്‍ പറഞ്ഞു. ഞങ്ങള്‍ ഇങ്ങനെ ഒരു കാര്യം പറഞ്ഞപ്പോള്‍ സുഹൃത്തിന്റെ ഭാര്യ പൊട്ടിക്കരയുകയായിരുന്നു.

 

ഭാര്യയുടെ അണ്ഡം മറ്റൊരാളുടെ ബീജവുമായി സംയോജിപ്പിച്ച് കുട്ടിയുണ്ടാകാനുള്ള സമ്മതം അധികം ആരും സമ്മതിക്കില്ലെന്നും എന്നാല്‍ സുധീറും പ്രിയയും ഇതിന് സമ്മതിച്ചത് ഒരു പുണ്യ പ്രവര്‍ത്തിയാണെന്നും അവര്‍ പറയുന്നു.

പ്രീയ നല്‍കിയ അണ്ഡത്തില്‍ ജനച്ചത് ഒരു പെണ്‍കുട്ടിയാണ്. എന്നാല്‍ സുഹൃത്ത് പിന്നീട് തങ്ങളെ ചതി്കുകയായിരുന്നു. കുട്ടിയുണ്ടായതിന് ശേഷം എല്ല ബന്ധങ്ങളും സുഹൃത്ത് ഉപേക്ഷിക്കുകയായിരുന്നു. ഇനി തമ്മില്‍ ഒരു ബന്ധവും വേണ്ട എന്ന് അവര്‍ അറിയിച്ചുവെന്നും താരം പറയുന്നു.

10 വയസ്സുള്ള പെണ്‍കുട്ടിയുടെ ഫോട്ടോ മാത്രമെ കണ്ടിട്ടുള്ള സുധീറും പ്രിയയും എന്നാല്‍ കുട്ടിയെ കാണുവാന്‍ ആഗ്രഹം ഉണ്ടെങ്കിലും മാതാപിതാക്കളുടെ സ്വകാര്യത മാനിച്ച് അതിന് ശ്രമിച്ചിട്ടില്ലെന്നും സുധീര്‍ പറഞ്ഞു. ഇത്തരത്തിലുള്ള പുണ്യ പ്രവര്‍ത്തികള്‍ കാരണമാണ് ജീവിതത്തിലേക്ക് മടങ്ങി വരുവാന്‍ കഴിഞ്ഞതെന്നും വീണ്ടും സിനിമകളില്‍ ഉടന്‍ സജ്ജീവമാകുമെന്നും താരം പറഞ്ഞു. ഒരു കാലത്ത് മലയാള സിനിമയില്‍ വില്ലന്‍ വേഷങ്ങള്‍ ചെയ്തിരുന്ന സുധീര്‍ രോഗ ബാധയെ തുടര്‍ന്നാണ് സിനിമ മേഖലയില്‍ നിന്നും വിട്ട് നിന്നത്.