ഒരു അരിമണി പോലും പ്ലേറ്റിലോ തറയിലോ വീണു പോവരുത്; ഭക്ഷണത്തിന്റെ പ്രാധാന്യത്തെക്കുറിച്ച് സുരേഷ്‌ഗോപി

സുരേഷ് ഗോപി എന്ന നടനെ ഇഷ്ടപ്പെടാത്ത മലയാളി പ്രേക്ഷകർ ഉണ്ടാവില്ല. മലയാളത്തിലെ ആക്ഷൻ ഹീറോ എന്നാണ് സുരേഷ്‌ഗോപി അറിയപ്പെടുന്നത്.ഇപ്പോഴിതാ ഭക്ഷണത്തിന്റെ പ്രാധാന്യത്തെക്കുറിച്ച് തുറന്നുപറഞ്ഞിരിക്കുകയാണ് സുരേഷ്‌ഗോപി. സ്‌കൂളിൽ വെച്ചേ താൻ ഭക്ഷണത്തിന്റെ പെരുമയും മഹിമയും ആദരവും…

സുരേഷ് ഗോപി എന്ന നടനെ ഇഷ്ടപ്പെടാത്ത മലയാളി പ്രേക്ഷകർ ഉണ്ടാവില്ല. മലയാളത്തിലെ ആക്ഷൻ ഹീറോ എന്നാണ് സുരേഷ്‌ഗോപി അറിയപ്പെടുന്നത്.ഇപ്പോഴിതാ ഭക്ഷണത്തിന്റെ പ്രാധാന്യത്തെക്കുറിച്ച് തുറന്നുപറഞ്ഞിരിക്കുകയാണ് സുരേഷ്‌ഗോപി. സ്‌കൂളിൽ വെച്ചേ താൻ ഭക്ഷണത്തിന്റെ പെരുമയും മഹിമയും ആദരവും എന്തെന്ന് പഠിച്ചിട്ടുണ്ടെന്നാണ് താരം പറയുന്നത്.

നമ്മുടെ മുന്നിൽ ഭക്ഷണം വിളമ്പി നമ്മൾ കഴിക്കാൻ ഇരുന്നാൽ പിന്നെ ആ ഭക്ഷണമാണ് നമ്മുടെ രാജാവെന്നാണ് സുരേഷ് ഗോപി പറയുന്നത്. സുരേഷ്‌ഗോപിയുടെ വാക്കുകൾ ഇങ്ങനെയാണ്” ഞാൻ പഠിച്ചത് ഒരു ആഗ്ലോ ഇന്ത്യൻ സ്‌കൂളിലാണ്. ഭക്ഷണം മുമ്പിൽ കൊണ്ടുവെച്ചാൽ ഏത് മതമാണെങ്കിലും കുരിശ് വരച്ച് പതിമൂന്ന് പ്രാവശ്യം പ്രാർത്ഥന ചൊല്ലിയാണ് അവസാനിപ്പിക്കുന്നത്.ഭക്ഷണം വിളമ്പി നമ്മൾ കഴിക്കാൻ ഇരുന്നാൽ പിന്നെ ആ ഭക്ഷണമാണ് നമ്മുടെ രാജാവ്”

അത് നമ്മുടെ സംസ്‌കാകരത്തിന്റെ ഭാഗമാണ്.അതാണ് നിങ്ങളെ ജീവനോടെ നിലനിർത്തുന്നത്. ഭക്ഷണത്തിന്റെ മുമ്പിൽ നിന്നും രാജാവ് വന്നാൽ പോലും എഴുന്നേൽക്കരുത്. ഭക്ഷണത്തിന്റെ മുമ്പിൽ വർത്തമാനം പറയാൻ പാടില്ല. മുഴുവൻ ശ്രദ്ധയും ഭക്ഷണത്തിലായിരിക്കണം.ഒരു അരിമണി പോലും തറയിലോ പ്ലേറ്റിലോ വീണു പോവാൻ പാടില്ല. ഞാനതൊക്കെ മാക്സിമം നോക്കുമെന്നാണ് സുരേഷ് ഗോപി പറയുന്നത്