‘സൂര്യ 42’വിൽ സൂര്യ എത്തുന്നത് ഇരട്ടവേഷത്തിലോ?

സൂര്യയെ നായകനാക്കി സിരുത്തൈ ശിവ സംവിധാനം ചെയ്യുന്ന ചിത്രത്തിനായി പ്രേക്ഷകർ കാത്തിരിക്കുകയാണ്. ‘സൂര്യ 42’ എന്ന് താൽക്കാലികമായി പേരിട്ടിരിക്കുന്ന ചിത്രത്തിന്റെ പുതിയ അപ്‌ഡേറ്റുകൾ വളരെ വേഗത്തിലാണ് സോഷ്യൽ മീഡിയയിൽ വൈറലാവുന്നത്. സിനിമയുടെ അടുത്ത ഷെഡ്യൂൾ…

സൂര്യയെ നായകനാക്കി സിരുത്തൈ ശിവ സംവിധാനം ചെയ്യുന്ന ചിത്രത്തിനായി പ്രേക്ഷകർ കാത്തിരിക്കുകയാണ്. ‘സൂര്യ 42’ എന്ന് താൽക്കാലികമായി പേരിട്ടിരിക്കുന്ന ചിത്രത്തിന്റെ പുതിയ അപ്‌ഡേറ്റുകൾ വളരെ വേഗത്തിലാണ് സോഷ്യൽ മീഡിയയിൽ വൈറലാവുന്നത്. സിനിമയുടെ അടുത്ത ഷെഡ്യൂൾ ശ്രീലങ്കയിൽ ആണെന്ന് അണിയറ പ്രവർത്തകർ നേരത്തെ അറിയിച്ചിരുന്നു.

ഇപ്പോഴിതാ ചിത്രവുമായി ബന്ധപ്പെട്ട് പുതിയൊരു അപ്‌ഡേറ്റ് പുറത്ത് വരുന്നുണ്ട്. ചിത്രത്തിൽ സൂര്യ ഇരട്ട വേഷത്തിൽ എത്തുന്നു എന്നുള്ളതാണ് പുതിയ വാർത്ത എന്നാൽ ഇത് സംബന്ധിച്ച് ഔദ്യോഗിക സ്ഥിരീകരണങ്ങൾ ഒന്നും ഇതുവരെ ഉണ്ടായിട്ടില്ല. യു വി ക്രിയേഷൻസിന്റെ ബാനറിൽ വംശി പ്രമോദും സ്റ്റുഡിയോ ഗ്രീനിന്റെ ബാനറിൽ കെ ഇ ജ്ഞാനവേൽരാജയും ചേർന്നാണ് ചിത്രം നിർമ്മിക്കുന്നത്.

ദിഷാ പടാനി നായികയാകുന്ന ച്ിത്ത്രിന്റെ ഫസ്റ്റ് ഷെഡ്യൂൾ ഗോവയിലാണ് ചിത്രീകരിച്ചത്. മദൻ കർക്കിയാണ് ചിത്രത്തിന്റെ സംഭാഷണങ്ങൾ എഴുതുന്നത്. വിവേകയും മദൻ കർകിയും ചേർന്നാണ് സിനിമയുടെ ഗാനരചന നിർവഹിക്കുന്നത്. ദേവി ശ്രീ പ്രസാദ് ആണ് ചിത്രത്തിന്റെ സംഗീത സംവിധാനം നിർവഹിക്കുന്നത്. ചിത്രത്തിന്റെ ഛായാഗ്രഹണം നിർവഹിക്കുന്നത് വെട്രി പളനിസാമിയാണ്. നിഷാദ് യൂസഫ് ആണ് ചിത്രസംയോജനം നിർവഹിക്കുന്നത്