വിശ്വാസം ഒരു മോശം കാര്യമാണെന്ന് ഞാന്‍ എവിടേയും പറഞ്ഞിട്ടില്ല! നിലപാട് വ്യക്തമാക്കി ടോവിനോ തോമസ്

മലയാളി സിനിമാ പ്രേമികളുടെ പ്രിയ നടനാണ് ടോവിനോ തോമസ്. ഒരുപാട് പ്രതിസന്ധികള്‍ നേരിട്ടാണ് സിനിമാ മേഖലയില്‍ ഇന്ന് കാണുന്ന തലത്തിലേക്ക് താരം എത്തിയത്. ഇന്ന് മലയാള യുവ താരനിരയിലെ പ്രധാനിയാണ് ടോവിനോ. ഇപ്പോഴിതാ പ്രമുഖ ചാനല്‍ സംഘടിപ്പിച്ച പരിപാടിയില്‍ ടോവിനോ തോമസ് പറഞ്ഞ വാക്കുകളാണ് വൈറലായി മാറുന്നത്. ദൈവ വിശ്വാസത്തെ കുറിച്ചാണ് താരം പറഞ്ഞത്. ശ്രീകണ്ഠന്‍ നായര്‍ അവതാരകനായി എത്തുന്ന ഒരു കോടി എന്ന പരിപാടിയില്‍ വെച്ചാണ് ടോവിനോ വിശ്വാസത്തെ കുറിച്ചുള്ള തന്റെ നിലപാട് വ്യക്തമാക്കിയത്.

tovino-thomas-1

ടോവിനോ ഒരു വിശ്വാസമില്ലാത്ത ആളാണോ എന്ന ചോദ്യത്തിനാണ് താരം ഉത്തരം നല്‍കിയത്. ഒരു അതീതനായ ശക്തി നമ്മളെ നിയന്ത്രിക്കുന്നു എന്ന് പറയുന്നതിനെ കുറിച്ച് എനിക്ക് അറിയില്ല എന്നാണ് ടോവിനോ ഷോയില്‍ വെച്ച് പറഞ്ഞത്. അതിനെ കുറിച്ച് എനിക്ക് അറിയില്ല..അത് എനിക്ക് അറിയാത്ത കാര്യങ്ങളാണ്.. മനസ്സിലാക്കി തന്നാല്‍ മാത്രമാണ് വിശ്വസിക്കാന്‍ കഴിയുക. ഞാന്‍ കൂടുതലും യുക്തിയില്‍ വിശ്വസിക്കുന്ന വ്യക്തിയാണ്.. ഈ വിശ്വാസം എന്ന് പറയുന്നത് ഒരു മോശം കാര്യമാണെന്ന് ഞാന്‍ എവിടേയും പറഞ്ഞിട്ടില്ല..

277914389_1626890411020776_7522793319642171004_n

എന്റെ വീട്ടുകാര്‍ വിശ്വാസികളാണ്.. പള്ളിയില്‍ മാമൂദീസ നടത്തണം എന്ന് പറഞ്ഞപ്പോള്‍ ഞാന്‍ പറഞ്ഞു നടത്തിക്കോളൂ.. പക്ഷേ എന്നെ സംബന്ധിച്ചിടത്തോളം നല്ല കുറച്ച് ഫോട്ടോകള്‍ എടുക്കുക.. നല്ല ഭക്ഷണം കഴിക്കുക എല്ലാവരും ഒരുമിച്ച് കുറച്ച് നേരം സന്തോഷമായിട്ട് ചിലവഴിക്കുക എന്നതാണ് പ്രധാനം… അതേസമയം, ജീവിതത്തില്‍ ഒരു ഉദാഹരണത്തെ കുറിച്ച് താരത്തിന്റെ വാക്കുകള്‍ ഇങ്ങനെയായിരുന്നു.. ഒരു ബസ്സില്‍ പോകുമ്പോള്‍ ഞാന്‍ വര്‍ക്ക് ഔട്ട് ഒക്കെ ചെയ്യുന്ന വ്യക്തിയായത് കൊണ്ട് ബസ്സ് വലിയ വളവുകളിലേക്ക് തിരിഞ്ഞാലും

ഞാന്‍ ബാലന്‍സ് ചെയ്ത് നില്‍ക്കും പക്ഷേ, എന്റെ അച്ഛനും അമ്മയ്ക്കും അതിന് സാധിക്കില്ല.. അപ്പോള്‍ അവരോട് ആ കമ്പിയില്‍ പിടിച്ച് നില്‍ക്കാന്‍ തന്നെ പറയും.. മറിച്ച് ആ കമ്പി ഊരി ആരെങ്കിലും അവരെ തല്ലാന്‍ നോക്കിയാല്‍ അത് വിടാന്‍ താന്‍ പറയും എന്നാണ് ഇതേ കുറിച്ച് ഒരു ഉദാഹരണമായി താരം പറയുന്നത്. വലിയൊരു സങ്കീര്‍ണമായ വിഷയം വളരെ ലളിതമായി ടോവിനോ പറഞ്ഞു എന്നാണ് അദ്ദേഹത്തിന്റെ ഈ ചിന്താഗതിയെ കുറിച്ച് ആരാധകര്‍ പറയുന്നത്.

Previous article‘അടിത്തട്ട്’ ജീവന്‍ പണയം വെച്ച് എടുത്ത സിനിമ..! – സണ്ണി വെയ്ന്‍
Next articleസ്‌നേഹം വാരി വിതറട്ടെ! ഷെഫ് പിള്ള സിനിമയിലേക്ക്! എല്ലാവരുടേയും അനുഗ്രഹം വേണമെന്ന് താരം!