ലവ്ഫുളി യുവേഴ്സ് വേദയിൽ സഖാവ് ജീവൻ ലാൽ ആയി യുവതാരം വെങ്കിടേഷ്

രജിഷ വിജയനും ശ്രീനാഥ് ഭാസിയും പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്്‌ന പുതിയ സിനിമയാണ് ലവ്ഫുളി യുവേഴ്സ് വേദ. സിനിമ ഫെബ്രുവരിയിൽ റിലീസ് ചെയ്യും. എന്നാൽ ചിത്രത്തിന്റെ റിലീസ് തിയതി പ്രഖ്യാപിച്ചിട്ടില്ല. ഇപ്പോഴിതാ ചിത്രത്തിലെ പുതിയ ക്യാരക്ടർ പോസ്റ്റർ റിലീസ് ചെയ്തിരിക്കുകയാണ് സിനിമയുടെ അണിയറ പ്രവർത്തർ.

സഖാവ് ജീവൻ ലാൽ ആയി നടൻ വെങ്കിടേഷ് എത്തുന്നു എന്നാണ് അണിയറ പ്രവർത്തർ പോസ്റ്ററിലൂടെ അറിയിക്കുന്നത്. പ്രഗേഷ് പി സുകുമാരൻ സംവിധാനം ചെയ്യുന്ന ചിത്രത്തിൽ അനിഖ സുരേന്ദ്രൻ, ഫ്രാങ്കോ ഫ്രാൻസിസ്, വെങ്കിടേഷ് വിപി, ഗൗതം വാസുദേവ് മേനോൻ എന്നിവരും പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്.

സഖാവായ ജീവൻലാലിന്റേയും കവയത്രിയായ ശ്രീവേദയുടേയും പ്രണയാർപ്പണമാണ് ലവ്ഫുളി യുവേഴ്സ് വേദ എന്ന ചിത്രം. R2 എന്റർടൈൻമെന്റ്‌സിന്റെ ബാനറിൽ രാധാകൃഷ്ണൻ കല്ലായിലും റുവിൻ വിശ്വവും ചേർന്ന് നിർമിച്ച ഈ ചിത്രത്തിന്റെ തിരക്കഥയെഴുതിയത് ബാബു വൈലത്തൂർ ആണ്. ചിത്രത്തിന്റെ ഛായാഗ്രാഹകൻ ടോബിൻ തോമസാണ്. രാഹുൽ രാജ് സംഗീതം, സോബിൻ സോമൻ എഡിറ്റിംഗ് കൈകാര്യം ചെയ്യുന്നു സിനിമയാണ് ലവ്ഫുളി യുവേഴ്സ് വേദ

Previous articleഎത്ര മനോഹരമാണെന്റെ മാറിടങ്ങൾ; സ്വന്തം മാറിടങ്ങളെ പുകഴ്ത്തി യുവനടി!!
Next articleതന്റെ ആദ്യകാല വിവാഹം ഓർക്കുമ്പോൾ വിഷമകരം മഞ്ജു പിള്ള