ഒരത്ഭുതപരീക്ഷണത്തിന്റെ ഫസ്റ്റ് ലുക്ക് ഉടനെത്തുന്നുവെന്ന് വിജയ് ബാബു; സിനിമ അന്വേഷിച്ച് സോഷ്യൽ മീഡിയ!

നടനും നിർമ്മാതാവുമായ വിജയ്ബാബു പങ്കുവെച്ച പോസ്റ്റാണ് സോഷ്യൽ മീഡിയ ഇപ്പോൾ ചർച്ചയായി മാറിയിരിക്കുന്നത ‘നാളെ രാവിലെ 10.10ന്, മലയാളത്തിൽ നിന്നും ഇന്ത്യൻ സിനിമാ ചരിത്രത്തിലെ ഏറ്റവും വ്യത്യസ്തമായ ഒരത്ഭുതപരീക്ഷണത്തിന്റെ ഫസ്റ്റ് ലുക്കിനായി കാത്തിരിക്കാം’, എന്നാണ്…

നടനും നിർമ്മാതാവുമായ വിജയ്ബാബു പങ്കുവെച്ച പോസ്റ്റാണ് സോഷ്യൽ മീഡിയ ഇപ്പോൾ ചർച്ചയായി മാറിയിരിക്കുന്നത ‘നാളെ രാവിലെ 10.10ന്, മലയാളത്തിൽ നിന്നും ഇന്ത്യൻ സിനിമാ ചരിത്രത്തിലെ ഏറ്റവും വ്യത്യസ്തമായ ഒരത്ഭുതപരീക്ഷണത്തിന്റെ ഫസ്റ്റ് ലുക്കിനായി കാത്തിരിക്കാം’, എന്നാണ് നടൻ തന്റെ സോഷ്യൽ മീഡിയ അക്കൗണ്ടുകളിൽ കുറിച്ചിരിക്കുന്നത്.


അതേ സമയം ഇത് ഏത് സിനിമയാണെന്നുള്ള ചർച്ചയിലാണ് ആരാധകരും സോഷ്യൽ മീഡിയ. കത്തനാർ ദി വൈൽഡ് സോർസിസ്സർ എന്ന ചിത്രത്തിൻറെ ഫസ്റ്റ് ലുക്കാണോ അതോ് വാലാട്ടി എന്ന ചിത്രത്തിൻറെ ഫസ്റ്റ് ലുക്ക് ആയിരിക്കുമോ എന്നറിയാനുള്ള ആകാംഷയിലാണ് ആരാധകർ. നാളെ പത്ത് മണി പത്ത് മിറിറ്റാവുമ്പോൾ അറിയാല്ലോ എന്ന് മറ്റ് ചിലരും പറയുന്നു.


കടമറ്റത്ത് കത്തനാരുടെ കഥപറയുന്ന ചിത്രമാണ് കത്തനാർ. ഫാന്റസി ത്രില്ലർ വിഭാഗത്തിൽ പെടുന്ന ചിത്രമാണ് കത്തനാർ. ചിത്രത്തിൽ നായകനായി എത്തുന്നത് ജയസൂര്യയാണ്. വാലാട്ടി പട്ടികളുടെ കഥ പറയുന്ന ചിത്രമാണ്. രണ്ട് സിനിമകളും നിർമ്മിക്കുന്നത് ഫ്രൈഡേ ഫിലിം ഹൗസിന്റെ ബാനറിൽ വിജയ് ബാബുവാണ്. റോജിൻ തോമസാണ് കത്തനാർ സംവിധാനം ചെയ്യുന്നത്, തിരക്കഥ ഒരുക്കിയിരിക്കുന്നത് ആർ രാമാനന്ദാണ്.