അവനെ ഞാന്‍ ഒരു നെഗറ്റീവും പറഞ്ഞ് ബുദ്ധിമുട്ടിക്കാറില്ല; ബീസ്റ്റിനെ കുറിച്ച് വിജയ്‌യുടെ അമ്മ

വിജയ്- നെല്‍സണ്‍ ദിലീപ് കുമാര്‍ പ്രധാന വേഷത്തിലെത്തിയ ചിത്രം ബീസ്റ്റിന് സമ്മിശ്ര പ്രതികരണങ്ങളാണ് ലഭിച്ചത്. ഏപ്രില്‍ 13ന് തിയറ്ററിലെത്തിയ ചിത്രത്തെ വിമര്‍ശിച്ച് നിരവധി പേര്‍ രംഗത്തെത്തിയിരുന്നു. ഇപ്പോഴിതാ ചിത്രം കണ്ട വിജയ്‌യുടെ അമ്മ ശോഭ…

വിജയ്- നെല്‍സണ്‍ ദിലീപ് കുമാര്‍ പ്രധാന വേഷത്തിലെത്തിയ ചിത്രം ബീസ്റ്റിന് സമ്മിശ്ര പ്രതികരണങ്ങളാണ് ലഭിച്ചത്. ഏപ്രില്‍ 13ന് തിയറ്ററിലെത്തിയ ചിത്രത്തെ വിമര്‍ശിച്ച് നിരവധി പേര്‍ രംഗത്തെത്തിയിരുന്നു.

sanal kumar pathmanabhan about vijays beast

ഇപ്പോഴിതാ ചിത്രം കണ്ട വിജയ്‌യുടെ അമ്മ ശോഭ ചന്ദ്രശേഖറിന്റെ പ്രതികരണമാണ് സോഷ്യല്‍ മീഡിയയില്‍ വൈറലായിരിക്കുന്നത്. ബീസ്റ്റ് കണ്ടിട്ട് ഞാന്‍ അവനോട് പറഞ്ഞത് ഒരു മാസ്സ് ആക്ഷന്‍ എന്റര്‍ടെയ്നര്‍ ആണെന്നാണ്. സിനിമയുടെ നെഗറ്റീവുകള്‍ പറഞ്ഞു മകനെ വിഷമിപ്പിക്കാറില്ലെന്നും ശോഭ ചന്ദ്രശേഖര്‍ പറയുന്നു. സിനിമയില്‍ നല്ലതായി എന്തെങ്കിലുമുണ്ടെങ്കില്‍ അതാണ് വിജയിയോട് പറയാറുള്ളതെന്നും അമ്മ പറഞ്ഞു. വിജയ് അഭിനയിച്ച എല്ലാ ചിത്രവും താന്‍ ആദ്യ ദിവസം ആദ്യ ഷോ തന്നെ കാണാറുണ്ട്. ഓരോ ചിത്രം കണ്ടിട്ടും തന്റെ അഭിപ്രായം വിജയിയെ അറിയിക്കാറുമുണ്ട്. ഏറ്റവുമിഷ്ടപ്പെട്ട വിജയ് ചിത്രം തുപ്പാക്കിയാണെന്നും അവര്‍ കൂട്ടിച്ചേര്‍ത്തു.

കലാനിധി മാരനാണ് ചിത്രം നിര്‍മിച്ചത്. സണ്‍ പിക്‌ചേഴ്‌സിന്റെ ബാനറിലാണ് ചിത്രത്തിന്റെ നിര്‍മാണം. എഡിറ്റിംഗ് ആര്‍ നിര്‍മ്മല്‍. അനിരുദ്ധ് ആണ് ചിത്രത്തിന്റെ സംഗീത സംവിധായകന്‍. നഗരത്തിലെ ഒരു ഷോപ്പിംഗ് മാള്‍ പിടിച്ചെടുത്ത് സന്ദര്‍ശകരെ തീവ്രവാദികള്‍ ബന്ദികളാക്കുന്നതും തുടര്‍ന്നുള്ള സംഭവങ്ങളുമായിരുന്നു ‘ബീസ്റ്റ്’ പറഞ്ഞത്. സന്ദര്‍ശകര്‍ക്കിടയില്‍ ഉള്‍പ്പെട്ടുപോകുന്ന വിജയ് കഥാപാത്രം അവരുടെ രക്ഷകനാവുന്നതാണ് ചിത്രത്തിന്റെ പ്രധാന പ്ലോട്ട്. റിലീസ് ദിവസം മികച്ച പ്രതികരണം ലഭിച്ചെങ്കിലും മോശം അഭിപ്രായത്തെ തുടര്‍ന്ന് ചിത്രം പിന്നോട്ടുപോയിരുന്നു.